കൊയിലാണ്ടി: ആറുവരി ബൈപ്പാസ് നിർമാണത്തോടെ മണ്ണിടിച്ചിൽസാധ്യത നിലനിൽക്കുന്ന കുന്നോറമലയുടെ പടിഞ്ഞാറുഭാഗം 14 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണമതിൽ നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. രാധേ കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന ഈ നിർമാണം നിലവിൽ സോയിൽ നെയ്ലിങ് ചെയ്‌ത സ്ഥലത്താണ് നടക്കുന്നത്. എന്നാൽ കുന്നിന്റെ കിഴക്കുഭാഗത്ത് കോൺക്രീറ്റ് മതിൽ നിർമിക്കാതെ, സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുത്ത് തട്ടുതട്ടായി മണ്ണെടുത്തു നീക്കാനാണ് തീരുമാനം. കിഴക്കുഭാഗത്തെ മണ്ണെടുപ്പ് തുടങ്ങിയപ്പോഴേക്കും മഴ ശക്തമായതിനെ തുടർന്ന് ഇപ്പോൾ രണ്ടുമാസത്തേക്ക് പണി നിർത്തിവെച്ചിരിക്കുകയാണ്.
ഇവിടുത്തെ താമസക്കാരനും കൗൺസിലറുമായ ഷജിത്തിന്റെ 12 സെൻ്റ് സ്ഥലവും വീടും, തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയുടെ 40 സെന്റ് സ്ഥലവും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാൻ ധാരണയായിട്ടുണ്ട്. തട്ടുകളായി തിരിച്ച് മണ്ണെടുക്കുന്നതിലൂടെ മണ്ണിടിച്ചിൽ ഭീഷണി ഒഴിവാകുന്നതിനൊപ്പം റോഡ് നിർമാണത്തിനാവശ്യമായ മണ്ണ് കരാർക്കമ്പനിക്ക് ലഭ്യമാവുകയും ചെയ്യും. അതേസമയം, കുന്നോറമലയ്ക്കും കൂമൻതോട് അണ്ടർപാസിനും ഇടയിൽ ആറുവരിപ്പാത നിർമാണത്തിന് ഇനിയും മണ്ണിട്ടുയർത്തേണ്ടതുണ്ട്.
നിലവിൽ ബൈപ്പാസ് നിർമാണം കാരണം വഴി അടഞ്ഞതോടെ പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും മറ്റ് യാത്രക്കാരും ചുറ്റിത്തിരിഞ്ഞു പോകേണ്ട അവസ്ഥയിലാണ്. ഈ യാത്രാക്ലേശം പരിഹരിക്കാൻ കുന്നോറമലയ്ക്കും കൂമൻതോട് റോഡിനും ഇടയിൽ പുതിയൊരു അണ്ടർപാസ് നിർമിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ കളക്‌ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്തദിവസം തന്നെ കളക്ടർ സ്ഥലം സന്ദർശിക്കുമെന്നാണ് വിവരം. കൂടാതെ കൊല്ലം എസ്.എൻ.ഡി.പി. കോളേജ്, ഗുരുദേവ കോളേജ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കായി ഇവിടെയൊരു ഫുട് ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യവും ശക്തമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















