​സ്ഥിരമായി റോഡിലൂടെ ജോലിക്ക് പോവുന്നത് ഇയാൾ നിരീക്ഷിച്ചു; ​ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

​സ്ഥിരമായി റോഡിലൂടെ ജോലിക്ക് പോവുന്നത് ഇയാൾ നിരീക്ഷിച്ചു; ​ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു
​സ്ഥിരമായി റോഡിലൂടെ ജോലിക്ക് പോവുന്നത് ഇയാൾ നിരീക്ഷിച്ചു; ​ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു
Share  
എഴുത്ത്

News desk

2026 Jun 18, 04:32 PM
mannan
mn

പത്തനംതിട്ട: ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയെ ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.


ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. ഇതിനിടെയാണ് ഇവിടുത്തെ റോഡിലൂടെ പതിവായി ജോലിക്ക് പോവുകയും വരികയും ചെയ്യുന്ന യുവതിയെ നിരീക്ഷിക്കുന്നത്. തുടർന്ന് ഇന്ന് രാവിലെ പ്രദേശത്ത് നിന്നും ഒരു കിലോമീറ്റർ മാറിയുള്ള സ്ഥലത്ത് വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. ഈ യുവതിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, പ്രതിക്കൊപ്പം 13 വയസോളം തോന്നിക്കുന്ന പെൺകുട്ടിയേയും കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

m
m