തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും ഷിഗെല്ലയും ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്. നിലവിൽ സംസ്ഥാനത്ത് 3,497 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 10,131 പേർക്ക് രോഗബാധ സംശയിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 31 പേരാണ് മരണപ്പെട്ടത്. ഇതിൽ 10 മരണങ്ങളും സംഭവിച്ചത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ്. ഇന്നലെ മാത്രം 105 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇടവിട്ടുള്ള മഴയും മഴക്കാലപൂർവ്വ ശുചീകരണത്തിലെ അപാകതകളുമാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പെരുകാൻ കാരണമായത്. കൊതുക് നശീകരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും 'ഡ്രൈ ഡേ' ആചരിക്കാൻ ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനിക്ക് പുറമേ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയും വർധിച്ചുവരികയാണ്. നിലവിൽ ഷിഗെല്ല ബാധിതരുടെ എണ്ണം 167 ആയി ഉയർന്നതായും 74 പേർക്ക് കൂടി രോഗബാധ സംശയിക്കുന്നതായും ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ഇതുവരെ ആറുപേർ മരണപ്പെടുകയും ചെയ്തു. ജലസ്രോതസ്സുകൾ മലിനമായതാണ് ഷിഗെല്ല പടരാൻ പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ കുടിവെള്ള സ്രോതസ്സുകൾ ശുദ്ധിയായി സൂക്ഷിക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














