സുൽത്താൻബത്തേരി: ഹരിതകർമസേനാംഗങ്ങളെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് നേരിട്ട് ശമ്പളം നൽകാൻ തയ്യാറാകണമെന്ന് ഹരിതകർമസേന വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) റീജണൽ സമ്മേളനം ആവശ്യപ്പെട്ടു. അങ്കണവാടി ജീവനക്കാർ, ആശവർക്കർമാർ എന്നിവർക്ക് സമാനമായി നിർദിഷ്ട വകുപ്പിന് കീഴിലാണ് ഹരിതകർമസേനയും ജോലി ചെയ്യുന്നത്. വിവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങളിൽനിന്ന് സ്വീകരിക്കുന്ന പണം ട്രഷറിയിൽ ഒടുക്കുന്നതുപോലെ, ഹരിതകർമസേന ശേഖരിക്കുന്ന യൂസർഫീയും ട്രഷറി വഴി സ്വീകരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കുടുംബശ്രീ വഴി നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസിന്റെ ആനുകൂല്യപരിധി ഉയർത്തുക, മുഴുവൻ ചികിത്സകളെയും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തുക, തുല്യവേതനം ഉറപ്പാക്കുക, മാലിന്യശേഖരണത്തിനും സംസ്‌കരണത്തിനുമായി നൂതന പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് ജിനി തോമസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയംഗം ഉമ്മർ കുണ്ടാട്ടിൽ, റ്റിജി ചെറുതോട്ടിൽ, ജയ മുരളി, സി.എ. ഗോപി, കെ.എം. വർഗീസ്, പ്രമോദ് പാളാക്കര, ബാബു പഴുപ്പത്തൂർ, ലാലി ജോർജ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














