പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മോഷണം നടത്തിയ ആറുപേർ അറസ്റ്റിൽ; മൂന്ന് ലക്ഷത്തിന്റെ സാധനങ്ങൾ കവർന്നു

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മോഷണം നടത്തിയ ആറുപേർ അറസ്റ്റിൽ; മൂന്ന് ലക്ഷത്തിന്റെ സാധനങ്ങൾ കവർന്നു
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മോഷണം നടത്തിയ ആറുപേർ അറസ്റ്റിൽ; മൂന്ന് ലക്ഷത്തിന്റെ സാധനങ്ങൾ കവർന്നു
Share  
എഴുത്ത്

News desk

2026 Jun 18, 09:02 AM
mannan
mn

​പൊന്നാനി: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽനിന്ന് കംപ്യൂട്ടറുകളും മറ്റ് വിലപിടിപ്പുള്ള ഉപകരണങ്ങളും മോഷ്ടിച്ച ആറംഗ സംഘത്തെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ഷഹദ് (24), നാസിൽ (22), സിഫാറത്ത് (21), ഫഹദ് (20), അസ്ലം (23) എന്നിവരെയാണ് ഇൻസ്പെക്ടർ കെ. സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


​പുതുതായി ആരംഭിക്കാനിരിക്കുന്ന ഐസൊലേഷൻ വാർഡ് കെട്ടിടത്തിൽനിന്നാണ് മോട്ടോർ പമ്പ് സെറ്റ്, കംപ്യൂട്ടറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫയർ എക്സ്റ്റിംഗുഷറുകൾ, ബാറ്ററികൾ, ഇരുമ്പ് കമ്പികൾ എന്നിവയടക്കം മൂന്ന് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഇവർ പലപ്പോഴായി രാത്രിയിൽ സ്കൂട്ടറുകളിൽ കടത്തിയത്. പത്തുദിവസം മുൻപാണ് മോഷണവിവരം ആശുപത്രി അധികൃതർ അറിയുന്നത്. തുടർന്ന് കെട്ടിടത്തിന് പിന്നിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കുകയും, അടുത്ത ദിവസം പ്രതികൾ കമ്പികൾ കടത്താൻ എത്തിയ ദൃശ്യങ്ങൾ ഇതിൽ പതിയുകയുമായിരുന്നു. ഈ ദൃശ്യങ്ങളും മറ്റ് സി.സി.ടി.വി. ക്യാമറകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.


​മോഷ്ടിച്ച സാധനങ്ങൾ മാരാമുറ്റത്തെ ആക്രിക്കടയിൽ തുച്ഛമായ വിലയ്ക്ക് വിറ്റ ശേഷം, ആ തുക ഉപയോഗിച്ച് കാറുകൾ വാടകയ്ക്കെടുത്ത് ആർഭാടജീവിതം നയിക്കുകയായിരുന്നു പ്രതികളുടെ രീതി. പരിസരപ്രദേശങ്ങളിൽ നടന്ന മറ്റ് മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. എസ്.ഐ. ആന്റോ ഫ്രാൻസിസ്, ജൂനിയർ എസ്.ഐ. ആനന്ദ ലക്ഷ്മി, എ.എസ്.ഐ.മാരായ എലിസബത്ത്, നൗഷാദ്, സി.പി.ഒ.മാരായ നാസർ, എസ്. പ്രശാന്ത്കുമാർ, ശ്രീരാജ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

m
m