കലാമണ്ഡലം മേഖലയിൽ വീണ്ടും കുരങ്ങുശല്യം രൂക്ഷമാകുന്നു; ആശങ്കയിൽ പ്രദേശവാസികളും വിദ്യാർഥികളും

കലാമണ്ഡലം മേഖലയിൽ വീണ്ടും കുരങ്ങുശല്യം രൂക്ഷമാകുന്നു; ആശങ്കയിൽ പ്രദേശവാസികളും വിദ്യാർഥികളും
കലാമണ്ഡലം മേഖലയിൽ വീണ്ടും കുരങ്ങുശല്യം രൂക്ഷമാകുന്നു; ആശങ്കയിൽ പ്രദേശവാസികളും വിദ്യാർഥികളും
Share  
എഴുത്ത്

News desk

2026 Jun 18, 09:01 AM
mannan
mn

ചെറുതുരുത്തി: കലാമണ്ഡലം പരിസരപ്രദേശങ്ങളിൽ കുരങ്ങുകളുടെ ശല്യം വീണ്ടും രൂക്ഷമാകുന്നതായി പരാതി. കൂട്ടത്തോടെ എത്തുന്ന കുരങ്ങുകൾ കലാമണ്ഡലത്തിന് സമീപത്തെ വീടുകളിലും വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ പരിസരങ്ങളിലും ഇപ്പോൾ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.


​മുൻപ് കലാമണ്ഡലത്തിന് പിൻവശത്തുള്ള പമ്പ് ഹൗസ് മേഖലയിലായിരുന്നു ഇവയുടെ ശല്യം വൻതോതിൽ ഉണ്ടായിരുന്നത്. കുരങ്ങുകൾ ജനവാസമേഖലകളിൽ ഇറങ്ങി വീടുകളിൽ കയറി ഭക്ഷണസാധനങ്ങൾ വലിച്ചുവാരിയിടുകയും വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്നത് വാർത്തയായിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി കൂടുവെച്ച് കുരങ്ങുകളെ പിടികൂടാൻ നടപടി സ്വീകരിച്ചതോടെയാണ് താൽക്കാലിക ആശ്വാസമുണ്ടായത്. എന്നാൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും കുരങ്ങുകൾ കൂട്ടത്തോടെ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് പ്രദേശവാസികളെയും വിദ്യാർഥികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

m
m