ചോമ്പാല :പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ചോമ്പാലിലെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ടി.ടി നാണുവിന്റെ ഒന്നാം ചരമവാർഷികം രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ചരമവാർഷികത്തോടനുബന്ധിച്ച് രാവിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി.
കൈപ്പാട്ടിൽ ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണൻ, എ.ടി. ശ്രീധരൻ, എം.വി. ജയപ്രകാശ്, വി.പി. ലിനീഷ്, മാട്ടാണ്ടി പ്രമോദ്, പി.വി. സുനീഷ്, എൻ.പി. മഹേഷ് ബാബു, ഉഷ ചാത്തൻകണ്ടി, മാട്ടാണ്ടി ബാലൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ടി.ടി. പത്മനാഭൻ സ്വാഗതവും കുന്നുമ്മൽ രാജൻ നന്ദിയും രേഖപ്പെടുത്തി.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














