ഓപ്പറേഷൻ തൂഫാൻ; കാസർകോട്ട് കാറിൽ കടത്തുകയായിരുന്ന എട്ട് ചാക്ക് പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; കാസർകോട്ട് കാറിൽ കടത്തുകയായിരുന്ന എട്ട് ചാക്ക് പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
ഓപ്പറേഷൻ തൂഫാൻ; കാസർകോട്ട് കാറിൽ കടത്തുകയായിരുന്ന എട്ട് ചാക്ക് പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
Share  
എഴുത്ത്

News desk

2026 Jun 17, 08:41 AM
mannan
mn

വിദ്യാനഗർ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന എട്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി. മധൂർ പട്ള ലക്ഷംവീട്ടിലെ ഇബ്രാഹിം ബാദിഷ (36) ആണ് വിദ്യാനഗർ ഇൻസ്പെക്ടർ എം.വി. വിനീഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായത്. മധൂർ പട്ള ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ കാറിൽനിന്ന് എസ്.ഐ. എസ്. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. കർണാടകയിൽനിന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണത്തിനായി എത്തിച്ചതായിരുന്നു ഇവ. നിരോധിത ഉത്പന്നങ്ങൾ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഇബ്രാഹിം ബാദിഷയെന്ന് പോലീസ് വ്യക്തമാക്കി. എസ്.ഐ.മാരായ ഇ. ഉമേശൻ, രമേശ്, സി.പി.ഒ.മാരായ സുജീഷ്, നജേഷ്, ബിനു, ഡോഗ് സ്ക്വാഡ് അംഗങ്ങളായ സുജിത്ത്, അനീഷ് എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കേരളം റാം മോഹൻ നിര്യാതനായി.
m
m