വടകരയിൽ നാല് വയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി നഗരസഭ

വടകരയിൽ നാല് വയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി നഗരസഭ
വടകരയിൽ നാല് വയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി നഗരസഭ
Share  
എഴുത്ത്

News desk

2026 Jun 16, 04:17 PM
SAMUDRA
NISH
mannan
mn
e

വടകര: വടകര നഗരസഭയിലെ പതിനേഴാം വാർഡിൽ നാല് വയസ്സുകാരിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കടുത്ത ജാഗ്രതാ നിർദ്ദേശവും അടിയന്തര പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു. രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി നിലവിൽ പൂർണ്ണ ആരോഗ്യവതിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.


രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വാർഡ് കൗൺസിലർമാർ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജെ.എച്ച്.ഐമാർ, ആശാ വർക്കർമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം പ്രദേശത്തെ വീടുകളിൽ നേരിട്ടെത്തി സന്ദർശനം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി പ്രദേശത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ജലശുദ്ധീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ച് പരിസരങ്ങൾ വൃത്തിയാക്കാനും നടപടി സ്വീകരിച്ചു.


വരും ദിവസങ്ങളിൽ വാർഡിൽ അടിയന്തര സാനിറ്റേഷൻ കമ്മിറ്റി വിളിച്ചുചേർക്കുമെന്നും, പ്രദേശവാസികൾക്കായും സമീപത്തെ സ്കൂളുകളിലെ രക്ഷിതാക്കൾക്കായും പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി. രോഗബാധയിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എന്നാൽ കർശനമായ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. വ്യക്തിശുചിത്വവും പരിസരശുചിത്വവും കൃത്യമായി പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും നഗരസഭയും ആരോഗ്യവകുപ്പും സംയുക്തമായി നിർദ്ദേശിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m