ലോറിയിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ മുത്തങ്ങയിൽ പിടിയിൽ

ലോറിയിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ മുത്തങ്ങയിൽ പിടിയിൽ
ലോറിയിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ മുത്തങ്ങയിൽ പിടിയിൽ
Share  
എഴുത്ത്

News desk

2026 Jun 16, 08:56 AM
SAMUDRA
NISH
mannan
mn
e

സുൽത്താൻബത്തേരി: ലഹരിമരുന്ന് വേട്ടയ്ക്കായി പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ ഹണ്ടിന്റെ' ഭാഗമായി മുത്തങ്ങ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് പേർ അറസ്റ്റിലായി. താമരശേരി കൈയേലിക്കുന്നിന്മേൽ വീട്ടിൽ രാമിഷ് (24), കൊടുവള്ളി താഴെകളത്തിങ്കൽ വീട്ടിൽ റാഷിദ് (40) എന്നിവരാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ബത്തേരി പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.


​പിടിക്കപ്പെട്ട ലഹരിമരുന്ന് വിൽപനയ്ക്കും സ്വന്തം ഉപയോഗത്തിനുമായി ലോറിയിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളിൽ ഒരാളായ റാഷിദ് മുൻപും സമാനമായ മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ 76.44 ഗ്രാം എം.ഡി.എം.എ. കർണാടകയിൽനിന്ന് കേരളത്തിലേക്ക് വില്പനയ്ക്കായി കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ ജയിലിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m