പന്തീരാങ്കാവ്: മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിലേക്ക് ദേശീയപാത 66-ൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ബദൽ റോഡിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി എം.കെ. രാഘവൻ എം.പി. തിങ്കളാഴ്ച സ്ഥലം സന്ദർശിച്ചു. ഗാർഡൻ എം.ഡി. എൻ.എസ്. പ്രദീപ് തയ്യാറാക്കി അധികൃതർക്ക് സമർപ്പിച്ചിട്ടുള്ള പുതിയ രൂപരേഖയെക്കുറിച്ച് അദ്ദേഹം എം.പി.യുമായി വിശദമായി സംസാരിച്ചു.
ഗാർഡന്റെ കവാടത്തിന് സമീപത്തുനിന്ന് തുടങ്ങി മാത്തറ-ഇരിങ്ങല്ലൂർ ദേശീയപാത സർവീസ് റോഡുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നിർദേശം. നിലവിൽ മാങ്കാവ്-കണ്ണിപറമ്പ് റോഡിൽനിന്ന് ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള റോഡിന് രണ്ട് കിലോമീറ്റർ ദൈർഘ്യമുണ്ട്. വീതികുറഞ്ഞ ഈ റോഡിലൂടെ സന്ദർശകരുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിന് നിലവിൽ വലിയ പ്രയാസമാണ് നേരിടുന്നത്. പുതിയ ബദൽ റോഡ് യാഥാർഥ്യമായാൽ സന്ദർശകർക്ക് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും.
ബദൽ റോഡുമായി ബന്ധപ്പെട്ട സമഗ്രമായ റിപ്പോർട്ടും മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ മറ്റ് വികസന സാധ്യതകളും ഉടൻ തന്നെ സംസ്ഥാന സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്ന് എം.കെ. രാഘവൻ എം.പി. അറിയിച്ചു. സന്ദർശന വേളയിൽ ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ചോലയ്ക്കൽ രാജേന്ദ്രൻ, എ. ഷിയാലി, ഒളവണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. കണ്ണൻ, ഗ്രാമപ്പഞ്ചായത്ത് അംഗം കെ. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി.എ. സലീം, സന്തോഷ് പിലാശ്ശേരി എന്നിവരും എം.പി.യോടൊപ്പം ഉണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















