ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി റോജി എം.ജോൺ

ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി റോജി എം.ജോൺ
ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി റോജി എം.ജോൺ
Share  
എഴുത്ത്

News desk

2026 Jun 16, 08:50 AM
SAMUDRA
NISH
mannan
mn
e

ഇരവിപേരൂർ: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്ന നിരവധി പദ്ധതികൾ പുതിയ സർക്കാർ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ പ്രസ്താവിച്ചു. ജില്ലാപഞ്ചായത്ത് കോയിപ്രം ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


​ഉന്നത വിദ്യാഭ്യാസത്തിനായി മലയാളി വിദ്യാർഥികൾ അന്യനാടുകളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോകുന്ന പ്രവണത വരുംകാലത്ത് കുറയുമെന്നും വലിയ സ്വപ്നങ്ങളുമായി പോകുന്ന വിദ്യാർഥികൾ പലപ്പോഴും തട്ടിപ്പുകൾക്കും ചതികൾക്കും ഇരയാകുന്ന സാഹചര്യം സമൂഹത്തിൽ വർധിച്ചുവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

​ചടങ്ങിൽ കോയിപ്രം ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെട്ട വിവിധ സ്കൂളുകളിൽനിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും നൂറുശതമാനം വിജയം നേടിയ സ്‌കൂളുകൾക്കും മികച്ച അക്കാദമിക് നേട്ടം കൈവരിച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പ്രത്യേക ആദരവും സമ്മാനങ്ങളും നൽകുകയും ചെയ്തു.


​ജില്ലാപഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ജി. യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ഹൗസ് ഫെഡ് വൈസ് ചെയർമാൻ ജോർജ് മാമ്മൻ കൊണ്ടൂർ, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിജിമോൾ, ഇരവിപേരൂർ സെയ്ന്റ് ജോൺസ് സ്കൂൾ മാനേജർ പ്രകാശ് തോമസ് മാത്യു, ഷിബു കെ.ജോർജ്, രാധിക വി.നായർ എന്നിവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m