സെൻസസ്: നാളെ മുതൽ 30 വരെ പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ സൗകര്യം; ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ

സെൻസസ്: നാളെ മുതൽ 30 വരെ പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ സൗകര്യം; ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ
സെൻസസ്: നാളെ മുതൽ 30 വരെ പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ സൗകര്യം; ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ
Share  
എഴുത്ത്

News desk

2026 Jun 15, 06:45 PM
SAMUDRA
NISH
mannan
mn
e

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് പൊതുഭരണ സെക്രട്ടറി കെ. ബിജു അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ ജൂലൈ ഒന്ന് മുതൽ 30 വരെ വീടുകളുടെ കണക്കെടുപ്പ് നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ആകെ 33 ചോദ്യങ്ങളാണ് സെൻസസിനായി വിജ്ഞാപനം ചെയ്തിട്ടുള്ളത്. പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള 'സെൽഫ് എന്യൂമറേഷൻ' സൗകര്യം നാളെ മുതൽ 15 ദിവസത്തേക്ക് പ്രത്യേക പോർട്ടൽ (https://se.census.gov.in/) വഴി ലഭ്യമാകും. ഈ വിവരങ്ങൾ പിന്നീട് എന്യൂമറേറ്റർമാർ വീടുകളിൽ നേരിട്ടെത്തി പരിശോധിച്ച് സ്ഥിരീകരിക്കും.


​സംസ്ഥാനത്തെ വിവരശേഖരണത്തിനായി അധ്യാപകരും ജീവനക്കാരുമടങ്ങുന്ന 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയാണ് വിവരങ്ങൾ ശേഖരിക്കുക. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിലാകും അധ്യാപകരെ ഇതിനായി നിയോഗിക്കുകയെന്നും ജീവനക്കാരുടെ ഷിഫ്റ്റ് സമ്പ്രദായം സർക്കാരുമായി ചർച്ച ചെയ്യുമെന്നും സെൻസസ് ഡയറക്ടർ ഡോ. മിത്ര വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്നും സെൻസസുമായി സഹകരിക്കാത്തവർക്കെതിരെ 1000 രൂപ പിഴയും തടവും ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാർ ഈ സെൻസസിന്റെ ഭാഗമാകില്ല.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m