കൊയിലാണ്ടി: മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 'പ്രൈസ് കൊയിലാണ്ടി' (പ്രവീൺസ് ഇനിഷ്യേറ്റീവ് ഫോർ സ്റ്റുഡൻസ് എംപവർമെന്റ്) പദ്ധതി നടപ്പിലാക്കുമെന്ന് കെ. പ്രവീൺകുമാർ എം.എൽ.എ. അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി. നിർവഹിച്ചു. വിജയങ്ങളിൽ മാത്രം സന്തോഷിക്കാതെ, പരാജയങ്ങളിൽ നിന്നും വീഴ്ചകളിൽ നിന്നും പാഠമുൾക്കൊണ്ട് മുന്നോട്ട് പോകാനുള്ള കഴിവാണ് വിദ്യാഭ്യാസം വഴി ആർജിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ നടപ്പിലാക്കുന്നതിനായി അക്കാഡമിക് ആൻഡ് റിസേർച്ച് വിങ് രൂപവത്കരിക്കുമെന്നും പ്ലസ് ടു പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിക്കുന്ന മണ്ഡലത്തിലെ സർക്കാർ, എയിഡഡ് സ്കൂളുകൾക്ക് എം.എൽ.എ.യുടെ വകയായി ഒരു ലക്ഷം രൂപ കാഷ് പ്രൈസ് നൽകുമെന്നും ചടങ്ങിൽ പ്രഖ്യാപിച്ചു.
മണ്ഡലത്തിലെ മുഴുവൻ എസ്.എസ്.എൽ.സി. വിദ്യാർഥികളെയും നൂറ് ശതമാനം വിജയത്തിലേക്ക് എത്തിക്കുക, പിന്നാക്ക-മത്സ്യത്തൊഴിലാളി വിഭാഗങ്ങളിലെ കുട്ടികൾക്ക് മത്സര പരീക്ഷകൾക്കും സിവിൽ സർവീസിനും പ്രത്യേക പരിശീലനം നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കോഴിക്കോട് നടക്കാവ്, കാരപ്പറമ്പ് സ്കൂളുകളുടെ മാതൃകയിൽ കൊയിലാണ്ടിയിലും മോഡൽ സ്കൂളുകൾ ആരംഭിക്കുമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തുടർപഠന സൗകര്യം ഉറപ്പാക്കുമെന്നും കൊയിലാണ്ടിയിൽ ഐ.ടി. പാർക്ക് ആരംഭിക്കുമെന്നും എം.എൽ.എ. വ്യക്തമാക്കി. ചടങ്ങിൽ ലഹരിക്കെതിരെയുള്ള ജാഗ്രതാ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' ഉദ്ഘാടനം വടകര റൂറൽ എസ്.പി. മെറിൻ ജോസഫ് നിർവഹിച്ചു. നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ, ഒ.കെ. ഫൈസൽ, കെ.എം. ഭാസ്ക്കരൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















