കൊയിലാണ്ടി: കേരളത്തിലെ ഏറ്റവും വലിയ ഹാർബറുകളിലൊന്നായ കൊയിലാണ്ടി ഹാർബർ കേന്ദ്രീകരിച്ച് ബോട്ട് റിപ്പയറിങ് യാർഡ് സ്ഥാപിക്കണമെന്ന ആവശ്യം മത്സ്യത്തൊഴിലാളികൾക്കിടയിൽ ശക്തമാകുന്നു. നിലവിൽ ബോട്ടുകൾക്കും ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വലിയ പരമ്പരാഗത വള്ളങ്ങൾക്കും തകരാർ സംഭവിച്ചാൽ അറ്റകുറ്റപ്പണികൾക്കായി ബേപ്പൂരിലെ റിപ്പയറിങ് യാർഡിലേക്ക് കെട്ടിവലിച്ച് കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. കോരപ്പുഴ അഴിമുഖം കടന്ന്, പ്രക്ഷുബ്ധമായ കടലിലൂടെ ബോട്ടുകൾ കെട്ടിവലിച്ചുകൊണ്ടുപോകുന്നത് വലിയ അപകടസാധ്യതയ്ക്കൊപ്പം ഭീമമായ സാമ്പത്തികച്ചെലവിനും കാരണമാകുന്നുണ്ട്. നൂറിലധികം ബോട്ടുകളും നാനൂറോളം ചെറുവള്ളങ്ങളും സർവീസ് നടത്തുന്ന കൊയിലാണ്ടി മേഖലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ സംവിധാനമില്ലാത്തത് മത്സ്യത്തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.
ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മൂന്നാംഘട്ട വികസന പദ്ധതിയിൽ രണ്ട് കോടി രൂപ ചെലവിൽ ബോട്ട് റിപ്പയറിങ് യാർഡ് നിർമിക്കുന്ന കാര്യം പ്രധാനമായി വ്യക്തമാക്കുന്നുണ്ട്. ഇതിനായി ഹാർബറിനോടനുബന്ധിച്ച് സ്ഥലവും കണ്ടെത്തുകയും കടലിൽനിന്ന് ബോട്ട് കരയിലേക്ക് വലിച്ചുകയറ്റാനുള്ള സൗകര്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. യാർഡ് യാഥാർഥ്യമായാൽ ബോട്ടുകളുടെ പെയിന്റിങ്, കളർകോഡ് മാറ്റം എന്നിവ എളുപ്പമാകുമെന്നു മാത്രമല്ല, ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതിനാൽ ഹാർബറിന്റെ മൂന്നാംഘട്ട വികസനത്തോടനുബന്ധിച്ച് സർക്കാർ ഉടമസ്ഥതയിൽ ബോട്ട് റിപ്പയറിങ് യൂണിറ്റ് ആരംഭിക്കാൻ ഫിഷറീസ് മന്ത്രിയും കൊയിലാണ്ടി എം.എൽ.എ.യും അടിയന്തരമായി മുൻകൈയെടുക്കണമെന്ന് കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ. എം. ഷമീം ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















