കടകശ്ശേരി: വിദ്യാർഥികൾ പുതിയകാലത്തെ സാങ്കേതികവിദ്യയും സാധ്യതകളും ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ. പറഞ്ഞു. കടകശ്ശേരി ഐഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച ടോപ്പേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തിനനുസരിച്ച് ചിന്തകളും പ്രവർത്തനങ്ങളും നവീകരിക്കാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും, കേവലം മാർക്ക് നേടുന്നതിലുപരി അറിവിനെ സാമൂഹികനന്മയ്ക്കായി വിനിയോഗിക്കാൻ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തലമുറയ്ക്ക് മുന്നിലുള്ള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള മനോഭാവം വളർത്തിയെടുക്കണമെന്നും എം.എൽ.എ. ഓർമ്മിപ്പിച്ചു.
ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയവരെയും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരെയും സമസ്ത പബ്ലിക് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെയും അനുമോദിച്ചു. നോവലിസ്റ്റ് കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മലപ്പുറം ഡി.ഡി.ഇ. പി.വി. റഫീഖ്, സീനിയർ പ്രിൻസിപ്പൽ ഫിറോസ്, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ്, അഷറഫ് അമ്മയത്ത്, എം.കെ. മുസ്തഫ, കെ.വി. സലിം, സി.ഇ.ഒ. മജീദ് ഐഡിയൽ, ഡോ: ഫിറോസ്, സെന്തിൽകുമരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















