കല്ലമ്പലം: കേരള സർക്കാർ സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ - ദ നാർക്കോ ഹണ്ട്' പദ്ധതിയുടെ ഉദ്ഘാടനം കെ.ടി.സി.ടി. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. കല്ലമ്പലം സബ് ഇൻസ്പെക്ടർ എസ്. നിഖിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളെയും സമൂഹത്തെയും ലഹരിയുടെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുക, മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുക, ലഹരിവിരുദ്ധ ബോധവത്കരണം വ്യാപിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, ബോധവത്കരണ സന്ദേശങ്ങൾ, വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.
ലഹരിക്കെതിരായ പോരാട്ടത്തിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 'തൂഫാൻ വാരിയേഴ്സ്' വിദ്യാർഥിക്കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കും ഇവിടെ തുടക്കമായിട്ടുണ്ട്. ചടങ്ങിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇർഷാദ് ബോധവത്കരണ ക്ലാസ് നയിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എസ്. ബിജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്.എസ്. പ്രഥമാധ്യാപിക എം.എൻ. മീര, സ്കൂൾ ചെയർമാൻ എ. നഹാസ്, കൺവീനർ യു. അബ്ദുൽ കലാം, എച്ച്.എസ്. ഇൻചാർജ് എം.എ. റെജീന എന്നിവരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















