സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിമിന്നൽ ജാഗ്രതാനിർദേശം

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിമിന്നൽ ജാഗ്രതാനിർദേശം
സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിമിന്നൽ ജാഗ്രതാനിർദേശം
Share  
എഴുത്ത്

News desk

2026 Jun 14, 09:20 AM
SAMUDRA
NISH
mannan
mn
e

തിരുവനന്തപുരം: പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നതിനെത്തുടർന്ന് സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇത് കാരണം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയിൽ വലിയ കുറവുണ്ടാകുമെന്നാണ് പ്രവചനം. മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഇതിന്റെ ഫലമായി മഴ കുറയാൻ സാധ്യതയുണ്ട്.


​അതേസമയം, ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. എന്നാൽ നാളെ മുതൽ സംസ്ഥാനത്ത് മറ്റ് മഴ മുന്നറിയിപ്പുകളൊന്നുമില്ല. സൊമാലിയൻ-ഒമാൻ തീരങ്ങളിലും അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിലും മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.


​ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കായി ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചു. കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും, ജനലും വാതിലും അടച്ചിടണമെന്നും നിർദേശത്തിലുണ്ട്. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗം, തുറസായ സ്ഥലങ്ങളിലെ കളി, മരച്ചുവട്ടിലെ നിൽപ്പ്, ജലാശയങ്ങളിലെ കുളി, മീൻപിടിത്തം എന്നിവ പൂർണ്ണമായും ഒഴിവാക്കണം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതപ്രവാഹം ഉണ്ടാകില്ലെന്നതിനാൽ ആദ്യ 30 സെക്കൻഡിനുള്ളിൽ പ്രഥമശുശ്രൂഷ നൽകി എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m