നെല്ലിയാമ്പതി: മഴ പെയ്തുതുടങ്ങിയതോടെ മലനിരകൾ തളിരിടുകയും കാട്ടുചോലകൾ നിറയുകയും ചെയ്ത നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ തിരക്കേറുന്നു. പകൽ സമയങ്ങളിൽ പോലും കനത്ത കോടമഞ്ഞ് നിറയുന്ന പ്രതിഭാസം ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്. നെല്ലിയാമ്പതി ചുരം പാത മുതൽ പ്രധാന വ്യൂപോയിന്റുകൾ വരെ ഇപ്പോൾ സഞ്ചാരികളെയും വ്ളോഗർമാരെയും കൊണ്ട് സജീവമാണ്.
ചുരം പാതയിലെ പോത്തുണ്ടി അണക്കെട്ട്, കുണ്ടറച്ചോല, ചെറുനെല്ലി, 14-ാം വ്യൂപോയിൻ്റ്, അയ്യപ്പൻതിട്ട്, സീതാർകുണ്ട്, കേശവൻപാറ, കാരപ്പാറ, ഗവ. ഓറഞ്ച് ഫാം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് വർധിച്ച സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശങ്ങളുമായി വനംവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. കനത്ത മഞ്ഞ് കാരണം കാഴ്‌ചാപരിധി കുറവായതിനാൽ ചുരം പാതയിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ചുരം പാതയിലെ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുന്നതിനും വനമേഖലയിലേക്ക് അതിക്രമിച്ചുകടക്കുന്നതിനും കർശന വിലക്കുണ്ട്. പാതയോരങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്നും, അപകടകരമായ രീതിയിൽ സെൽഫിയെടുക്കാൻ ശ്രമിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി. വനംവകുപ്പിന്റെ നിർദേശങ്ങളും മുന്നറിയിപ്പ് ബോർഡുകളും കർശനമായി പാലിക്കാൻ സഞ്ചാരികൾ തയ്യാറാകണമെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















