മാനന്തവാടി അഗ്നിരക്ഷാനിലയം സന്ദർശിച്ച് എം.എൽ.എ; പുതിയ കെട്ടിടത്തിനായി ഇടപെടുമെന്ന് ഉറപ്പ്‌

മാനന്തവാടി അഗ്നിരക്ഷാനിലയം സന്ദർശിച്ച് എം.എൽ.എ; പുതിയ കെട്ടിടത്തിനായി ഇടപെടുമെന്ന് ഉറപ്പ്‌
മാനന്തവാടി അഗ്നിരക്ഷാനിലയം സന്ദർശിച്ച് എം.എൽ.എ; പുതിയ കെട്ടിടത്തിനായി ഇടപെടുമെന്ന് ഉറപ്പ്‌
Share  
എഴുത്ത്

News desk

2026 Jun 14, 09:10 AM
SAMUDRA
NISH
mannan
mn
e

മാന്തവാടി: അഗ്നിരക്ഷാനിലയം സന്ദർശിച്ച് ഉഷാ വിജയൻ എം.എൽ.എ. വള്ളിയൂർക്കാവ് റോഡിലുള്ള മാനന്തവാടി അഗ്നിരക്ഷാനിലയത്തിലാണ് എം.എൽ.എ. എത്തിയത്. മഴ കനക്കുമ്പോൾ വെള്ളത്തിൽ മുങ്ങുന്നതാണ് കബനിപ്പുഴയുടെ ഓരംചേർന്നുള്ള ഈ അഗ്നിരക്ഷാനിലയം. മഴ ശക്തമാകുമ്പോൾ മറ്റിടങ്ങളിലേക്ക് താത്‌കാലികമായി പ്രവർത്തനം മാറ്റുകയാണ് പതിവ്. കെട്ടിടത്തിന്റെ സ്ഥലപരിമിതിയും വെള്ളംകയറിയതിനെത്തുടർന്നുണ്ടായ ബലക്ഷയവും എം.എൽ.എ. നേരിൽക്കണ്ട് മനസ്സിലാക്കി.


​കോടതിക്കുസമീപത്തായി പുതിയ ഓഫീസ് നിർമിക്കാൻ മുൻ സർക്കാർ 25 സെന്റ് സ്ഥലം കണ്ടെത്തുകയും മരങ്ങൾ വെട്ടിമാറ്റി സ്ഥലമൊരുക്കുകയും ചെയ്തിരുന്നു. എന്നാൽ 3.25 കോടി രൂപയുടെ പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിച്ചിട്ടും തുടർനടപടികളൊന്നുമുണ്ടാകാതെ ഈ പ്രവർത്തനങ്ങൾ അനന്തമായി നീളുകയാണ്. സ്റ്റേഷൻ ഓഫീസർ പി. നിധീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ എം.എൽ.എ.യെ സ്വീകരിക്കുകയും ഈ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.


​മാനന്തവാടിയിൽ അഗ്നിരക്ഷാനിലയത്തിന് പുതിയകെട്ടിടം പണിയുന്നതിനും, തൊണ്ടർനാട്, പനമരം എന്നിവിടങ്ങളിൽ പുതിയ അഗ്നിരക്ഷാനിലയങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എം.എൽ.എ. ഉദ്യോഗസ്ഥർക്ക് ഉറപ്പുനൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m