താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
Share  
എഴുത്ത്

News desk

2026 Jun 13, 09:17 AM
SAMUDRA
NISH
mannan
mn
e

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണംവിട്ട മിനിവാൻ പാതയോരത്തെ കടുത്ത താഴ്‌ചയിലേക്ക് മറിഞ്ഞു. ചുരം ഏഴാം ഹെയർപിൻ വളവിന് സമീപം വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്.


​വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് ചുരമിറങ്ങുന്നതിനിടെ പെട്ടെന്ന് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടത്. വാഹനം താഴ്ചയിലേക്ക് പതിക്കുമെന്ന് ഉറപ്പായ നിമിഷത്തിൽ, അതിലുണ്ടായിരുന്ന പന്നൂർ സ്വദേശി റാഷിദ് പുറത്തേക്ക് എടുത്തുചാടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മീറ്ററുകളോളം താഴ്ചയുള്ള ഈ കൊക്കയിലേക്ക് മറിഞ്ഞ മിനിവാൻ, ഭാഗ്യം കൊണ്ടുമാത്രമാണ് പാതയോരത്തെ ഒരു വലിയ മരത്തിൽ തട്ടി തങ്ങിനിന്നത്. വലിയൊരു ദുരന്തമാണ് ഇവിടെ തലനാരിഴയ്ക്ക് ഒഴിവായത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m