ലോകകപ്പ് പ്രവചനത്തിനായി വ്യത്യസ്തമായ ഗെയിമിംഗ് ആപ്പുമായി ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി

ലോകകപ്പ് പ്രവചനത്തിനായി വ്യത്യസ്തമായ ഗെയിമിംഗ് ആപ്പുമായി ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി
ലോകകപ്പ് പ്രവചനത്തിനായി വ്യത്യസ്തമായ ഗെയിമിംഗ് ആപ്പുമായി ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി
Share  
എഴുത്ത്

News desk

2026 Jun 12, 08:40 AM
SAMUDRA
NISH
mannan
mn
e

പാലക്കാട്: കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്നതിനിടെ, വ്യത്യസ്തമായ ഫുട്ബോൾ പ്രെഡിക്ടർ ഗെയിമിംഗ് ആപ്പുമായി ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി രംഗത്ത്. ലോകത്തെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കായി തയ്യാറാക്കിയിട്ടുള്ള 'ഫ്രീകിക്ക് വേൾഡ് കപ്പ് പ്രെഡിക്ടർ ഗെയിമിംഗ് ആപ്പ്' കേരളത്തിൽ തന്നെ ആദ്യത്തെ സംരംഭമാണെന്ന് സംഘാടകർ അവകാശപ്പെടുന്നു. ആപ്പിന്റെ ലോഗോ പ്രകാശനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും ആപ്പ് ലോഞ്ചിങ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീതിലും നിർവ്വഹിച്ചു.


​ലോകകപ്പിന്റെ ഉദ്ഘാടന മത്സരം മുതൽ ഫൈനൽ വരെ നീളുന്ന പ്രവചന മത്സരങ്ങളിൽ ലോകത്തെവിടെയുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ഈ ആപ്പിലൂടെ സൗജന്യമായി പങ്കാളികളാകാം. ഓരോ മത്സരത്തിന്റെയും ഫലം, ഗോൾനില, പ്ലെയർ ഓഫ് ദി മാച്ച്, ബോൾ പൊസഷൻ തുടങ്ങിയ വിവരങ്ങൾ മത്സരം ആരംഭിക്കുന്നതിന് പത്ത് മിനിട്ട് മുൻപ് വരെ പ്രവചിക്കാനുള്ള സൗകര്യം ആപ്പിലുണ്ട്. നോക്കൗട്ട് റൗണ്ടുകളിലേക്ക് കടക്കുന്നതോടെ കൂടുതൽ സ്പോർട്സ് ചലഞ്ചുകളും, ബോണസ് പോയിന്റുകൾ നേടാനായി മത്സരത്തിനിടയിൽ ഫ്ലാഷ് ക്വിസുകളും ഇതിൽ ഉൾപ്പെടുത്തും. കൃത്യമായ പ്രവചനങ്ങളിലൂടെ പോയിന്റുകൾ നേടി മുന്നേറുന്നവർക്കായി ഓരോ ദിവസത്തെയും മത്സരങ്ങൾക്ക് ശേഷം പോയിന്റ് പട്ടിക ആപ്പിൽ പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m