തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം ഗവർണർ രാജേന്ദ്ര അർലേക്കർ അട്ടിമറിച്ചെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ മാർച്ച് 31-ന് വിരമിക്കുന്നതിന് മുന്നോടിയായി പുതിയ കമ്മീഷണറായി നിയമ സെക്രട്ടറി സനൽ കുമാറിനെ നിയമിക്കാൻ എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ ഇത് മറികടന്നാണ് ഗവർണർ പുതിയ നിയമനവുമായി മുന്നോട്ട് പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമന ഉത്തരവിനായി രാജ്ഭവനിലേക്ക് അയച്ച ഫയൽ, സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ മാറ്റിവെക്കുകയായിരുന്നുവെന്ന് പിണറായി വിജയൻ ആരോപിച്ചു. തുടർന്ന് നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സമ്മതപത്രം ആവശ്യപ്പെടുകയും, അത് കൃത്യമായി നൽകിയിട്ടും ഗവർണർ നിയമനം നടത്താൻ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ഗവർണറുടെ നിർദ്ദേശപ്രകാരം പുതിയൊരു പേര് നൽകാൻ യു.ഡി.എഫ്. സർക്കാർ ഒരുങ്ങുകയാണെന്നും, ഇത് ഭരണഘടനാപരമായ പദവികളിലെ നഗ്നമായ അട്ടിമറിയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















