തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറക്കി. പി. വിജയനെ ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപിയായി നിയമിച്ചു. നിലവിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എച്ച്. വെങ്കടേഷിനെ ആ സ്ഥാനത്തുനിന്ന് മാറ്റിയതായും ഇനി അദ്ദേഹം ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം മാത്രമായിരിക്കും വഹിക്കുകയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എസ്. ശ്രീജിത്തിനെ പുതിയ ജയിൽ മേധാവിയായും ദിനേന്ദ്ര കശ്യപിനെ ഇന്റലിജൻസ് മേധാവിയായും നിയമിച്ചിട്ടുണ്ട്.
മറ്റു പ്രധാന എഡിജിപി, ഐജി തസ്തികകളിലെ മാറ്റങ്ങൾ താഴെ പറയുന്ന പ്രകാരമാണ്. ബൽറാം കുമാർ ഉപാധ്യായയെ സായുധ പോലീസ് ബറ്റാലിയൻ എഡിജിപിയായും അരുൺ ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും നിയമിച്ചു. ആർ. നിശാന്തിനിയാണ് പുതിയ ഇന്റലിജൻസ് ഐജി. ഹർഷിത അട്ടല്ലൂരിയെ പോലീസ് ആസ്ഥാനത്തെ ഐജിയായും കെ. കാർത്തിക്കിനെ തൃശൂർ ഡിഐജിയായും യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ച് ഡിഐജിയായും നിയമിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിമാരുടെ തലപ്പത്തും വിപുലമായ മാറ്റങ്ങളുണ്ട്. എ.പി. ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായും മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ പോലീസ് മേധാവിയായും നിയമിച്ചു. ബി.വി. വിജയ ഭാരത് റെഡ്ഡിയാണ് പുതിയ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ. സാബു മാത്യു (കോട്ടയം), വിഷ്ണു പ്രദീപ് ടി.കെ. (ആലപ്പുഴ), അബ്ദുൾ റാഷി എ. (പാലക്കാട്), എസ്. ദേവ മനോഹർ (വയനാട്), നിധിൻരാജ് (കാസർകോട്) എന്നിവരെ അതത് ജില്ലകളിലെ പോലീസ് മേധാവിമാരായി നിയമിച്ചു. ബി. കൃഷ്ണകുമാറിനെ റെയിൽവേ എസ്പിയായും പ്രശാന്തൻ കാണി ബി.കെ.യെ തിരുവനന്തപുരം റൂറലായും ഷാജി സുഗുണനെ കൊല്ലം റൂറലായും മുഹമ്മദ് നദീമുദ്ദീനെ തൃശൂർ റൂറലായും ഉമേഷ് ഗോയലിനെ കണ്ണൂർ റൂറലായും ഡോ. നസീം എ.യെ ഇടുക്കി ജില്ലാ പോലീസ് മേധാവിയായും നിയമിച്ചിട്ടുണ്ട്.
കൂടാതെ മോഹന ചന്ദ്രനെ കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്പിയായും അനുജ് പാലിവാലിനെ പോലീസ് ആസ്ഥാനത്തെ എഐജിയായും ഫറാഷ് ടിയെ എറണാകുളം കോസ്റ്റൽ പോലീസ് എഐജിയായും സി.എസ്. ഷാഹുൽ ഹമീദിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 1 എസ്പിയായും നിയമിച്ചുകൊണ്ട് ഉത്തരവായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















