ബാലുശ്ശേരി: കിനാലൂർ ഏഴുകണ്ടിയിൽ വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ കൂറ്റൻമരം ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലേക്ക് കടപുഴകി വീണു. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ യാതൊരു പരിക്കുകളുമില്ലാതെ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. വൈകിട്ടോടെ പ്രദേശത്ത് പെട്ടെന്ന് വീശിയടിച്ച ശക്തമായ കാറ്റിനെ തുടർന്ന്, ഈ സമയത്ത് റോഡിലൂടെ വരികയായിരുന്ന കാർ നിർത്തിയിട്ടതായിരുന്നു.
മരം വീണതിനെ തുടർന്ന് കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തി കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. തക്കസമയത്ത് കാർ നിർത്തിയിട്ടതിനാലാണ് വലിയൊരു അപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















