താമരശ്ശേരി താലൂക്ക് ആശുപത്രിവളപ്പിൽ മരം കടപുഴകി വീണു; ആളപായമില്ല

താമരശ്ശേരി താലൂക്ക് ആശുപത്രിവളപ്പിൽ മരം കടപുഴകി വീണു; ആളപായമില്ല
താമരശ്ശേരി താലൂക്ക് ആശുപത്രിവളപ്പിൽ മരം കടപുഴകി വീണു; ആളപായമില്ല
Share  
എഴുത്ത്

News desk

2026 Jun 12, 08:34 AM
SAMUDRA
NISH
mannan
mn
e

താമരശ്ശേരി: കനത്ത കാറ്റിലും മഴയിലും പെട്ട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിവളപ്പിലെ വൻമരം കടപുഴകി വീണു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആശുപത്രിയിലെ അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പരിസരത്തേക്കാണ് മരം വീണത്. പ്രതിദിനം നൂറുകണക്കിന് ആളുകൾ എത്തുന്ന ആശുപത്രിയിൽ, ആംബുലൻസുകൾ പതിവായി നിർത്തിയിടുന്നതും രോഗികളും ബന്ധുക്കളും നടന്നുപോകുന്നതുമായ ഭാഗത്തേക്കാണ് മരത്തിന്റെ ചില്ലകൾ പതിച്ചത്.


​മരം വീഴുന്നതിന് തൊട്ടുമുൻപ് വരെ ഈ ഭാഗത്തുണ്ടായിരുന്നവർ മഴ ശക്തമായപ്പോൾ കെട്ടിടത്തിന്റെ വരാന്തയിലേക്ക് മാറിനിന്നതിനാലും, ആ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും വലിയൊരു ദുരന്തം ഒഴിവായി. അപകടത്തെത്തുടർന്ന് മുക്കം അഗ്നിരക്ഷാസേനയും സന്നദ്ധസംഘടനാ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ചേർന്ന് ഉടൻ തന്നെ മരം മുറിച്ചുമാറ്റി വൈകീട്ട് ആറരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ശക്തമായ കാറ്റിൽ താമരശ്ശേരി മേഖലയിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതലൈനുകൾ തകരാറിലാവുകയും ചെയ്തതിനെ തുടർന്ന് മണിക്കൂറുകളോളമാണ് വൈദ്യുതിബന്ധം തടസ്സപ്പെട്ടത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m