സൈബർഡോം 'ഹാക്ക്പ്പ് 2026' വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

സൈബർഡോം 'ഹാക്ക്പ്പ് 2026' വെബ്‌സൈറ്റ് പ്രകാശനം ചെയ്തു
സൈബർഡോം 'ഹാക്ക്പ്പ് 2026' വെബ്‌സൈറ്റ് പ്രകാശനം ചെയ്തു
Share  
എഴുത്ത്

News desk

2026 Jun 12, 08:32 AM
SAMUDRA
NISH
mannan
mn
e

തിരുവനന്തപുരം: കേരള പോലീസിന്റെ സൈബർ സുരക്ഷാ വിഭാഗമായ സൈബർഡോം സംഘടിപ്പിക്കുന്ന മൾട്ടി സിറ്റി ഹാക്കത്തോൺ 'ഹാക്ക്പ്പ് 2026' ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർവഹിച്ചു. സൈബർ കുറ്റകൃത്യങ്ങൾ പ്രതിദിനം വർധിച്ചുവരികയാണെന്നും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത്തരം വെല്ലുവിളികളെ നേരിടാൻ സാധിക്കൂ എന്നും അദ്ദേഹം ഈ ചടങ്ങിൽ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം സാങ്കേതികരംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായുള്ള രജിസ്ട്രേഷൻ ക്യാമ്പിനും തുടക്കം കുറിച്ചിട്ടുണ്ട്.


​പോലീസ് ആസ്ഥാനത്ത് നടന്ന പ്രകാശന ചടങ്ങിൽ ഡി.ജി.പി. മനോജ് എബ്രഹാം, എ.ഡി.ജി.പി.മാരായ എസ്. ശ്രീജിത്ത്, എച്ച്. വെങ്കിടേഷ്, ദിനേന്ദ്ര കശ്യപ് തുടങ്ങിയ പ്രമുഖ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. സൈബർ മേഖലയിലെ പുതിയ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും നവതലമുറയിലെ സാങ്കേതിക വിദഗ്ദ്ധരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ ഹാക്കത്തോൺ വലിയ പങ്കുവഹിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m