തൃശൂർ: വ്യാജ സ്വർണക്കട്ടി നിർമ്മിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കുപ്രസിദ്ധ പ്രതി 'കെജിഎഫ് സ്വാമി' എന്ന ഷാജി റൂറൽ പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട മാധവമംഗലം സ്വദേശിയാണ് അറസ്റ്റിലായ ഷാജി. സ്വർണഖനിയിൽ നിന്ന് നേരിട്ട് ജ്വല്ലറികളിലേക്ക് വൻതോതിൽ സ്വർണക്കട്ടികൾ എത്തിച്ചു തരാമെന്ന് വ്യവസായികളെ വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. തുടർന്ന് വ്യാജമായി വലിയ സ്വർണക്കട്ടികൾ നിർമ്മിച്ച് നൽകി ഇയാൾ പലരിൽ നിന്നായി ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു. മുൻപ് പാവറട്ടി സ്റ്റേഷൻ പരിധിയിൽ വ്യാജ സ്വർണ ഗണപതി വിഗ്രഹം കാണിച്ച് തട്ടിപ്പ് നടത്തിയ കേസിലും ഇയാൾ തന്നെയാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















