കല്പറ്റ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗോത്രവിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകേകി ജനമൈത്രി പോലീസിന്റെ സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള ഡ്രൈവിങ് ലൈസൻസ് വിതരണോദ്ഘാടനം ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ നിർവഹിച്ചു. ലൈസൻസ് സ്വന്തമാക്കിയവർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട് കൂടുതൽ നേട്ടങ്ങൾ കൈവരിക്കണമെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ ജില്ലാ അഡീഷണൽ എസ്.പി. കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു.
ന്യൂ ഓസ്‌കാർ ഡ്രൈവിങ് സ്‌കൂളിന്റെ സഹകരണത്തോടെ കഴിഞ്ഞ ഡിസംബറിലാണ് ജനമൈത്രി പോലീസ് ഈ മാതൃകാപരമായ പദ്ധതിക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് തിരഞ്ഞെടുത്ത 104 ഗോത്ര യുവതീയുവാക്കൾക്കാണ് പദ്ധതിയിലൂടെ സൗജന്യമായി ഡ്രൈവിങ് പരിശീലനം നൽകിയത്. ഇതിൽ ആദ്യഘട്ടമായി എല്ലാ ടെസ്റ്റുകളും വിജയകരമായി പാസായ അൻപതോളം പേർക്കാണ് ഇപ്പോൾ ലൈസൻസുകൾ വിതരണം ചെയ്തത്.
കല്പറ്റയിൽ നടന്ന ചടങ്ങിൽ ആർ.ടി.ഒ. പി.ആർ. സുമേഷ്, ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ, എസ്.പി.സി. ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫിസർ കെ. മോഹൻദാസ്, ന്യൂ ഓസ്‌കാർ ഡ്രൈവിങ് സ്കൂൾ പ്രൊപ്രൈറ്റർ പ്രകാശൻ, കല്പറ്റ സെൻട്രൽ ബാങ്ക് മാനേജർ ശില്പാ സുരേഷ്, എ.എസ്.ഐ. ബിനോയ് ഐസക് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















