ഷൊർണൂർ: ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നിർമിച്ച സംരക്ഷണഭിത്തിയുടെ ഒരുഭാഗം തകർന്നുവീണു. കൊച്ചിൻ പാലത്തിന് സമീപമുള്ള പ്രദേശത്തെ ഭിത്തിയാണ് തകർന്നത്. ഇതിന് പുറമെ ഭൂരിഭാഗം പ്രദേശത്തെയും ഇരുമ്പുവേലികളും തകർന്ന നിലയിലാണ്. അഞ്ചുകോടി രൂപ ചെലവഴിച്ച് റെയിൽവേ പാലം മുതൽ കൊച്ചിൻ പാലം വരെ 550 മീറ്റർ നീളത്തിലാണ് സംരക്ഷണഭിത്തി കെട്ടുന്നത്. ഇതിൽ പഴയ കൊച്ചിൻ പാലത്തിന്റെ തൂണിലാണ് ഒരുഭാഗം അവസാനിപ്പിച്ചിരിക്കുന്നത്. അതിനാൽ പഴയ പാലം പൊളിച്ചുനീക്കുമ്പോൾ സംരക്ഷണഭിത്തിയുടെ നിലനില്പ് തന്നെ പ്രതിസന്ധിയിലാകുമെന്ന ആശങ്കയുമുണ്ട്. പണി പാതിവഴിയിലായിരിക്കെത്തന്നെ ഭിത്തി തകർന്നത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മുടങ്ങിക്കിടന്ന നിർമാണം വീണ്ടും ആരംഭിച്ചെങ്കിലും കനത്ത മഴക്കാലം പണിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിർമാണപ്രവൃത്തികൾ കാര്യക്ഷമമല്ലെന്ന് വ്യക്തമാക്കിയ ജലസേചനവകുപ്പ് അസി. എൻജിനിയർ, പ്രശ്നങ്ങൾ പരിഹരിക്കാൻ കരാറുകാരനോട് നിർദേശിച്ചിട്ടുണ്ടെന്നും ആദ്യഘട്ടം പൂർത്തിയാകുന്നതിനു മുൻപ് തന്നെ എല്ലാ പോരായ്മകളും പരിഹരിക്കുമെന്നും അറിയിച്ചു.
അതേസമയം, സംഭവത്തിൽ വൻ അഴിമതി ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തിയിട്ടുണ്ട്. നിർമാണപ്രവൃത്തികളുടെ ഗുണനിലവാരമില്ലായ്മയാണ് ഭിത്തി തകരാൻ കാരണമെന്ന് പ്രദേശം സന്ദർശിച്ച ബി.ജെ.പി. സംസ്ഥാന വക്താവ് ശങ്കു ടി. ദാസ് ആരോപിച്ചു. കൗൺസിലർ എ. ഗോപകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് കെ. പ്രസാദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കണമെന്നാവശ്യപ്പെട്ട്, പദ്ധതിക്ക് വായ്പ അനുവദിച്ച കേന്ദ്ര നഗര ഗ്രാമ വികസന മന്ത്രാലയത്തിന് കത്ത് നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















