കോഴിക്കോട്: ചേളന്നൂരിലെ സ്വകാര്യ ലോഡ്ജിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി യുവാവ് പിടിയിലായി. തലക്കുളത്തൂർ പട്ടർപാലം സ്വദേശി സഗേഷ് (35) ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 11.78 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു.
മയക്കുമരുന്ന് മാഫിയകൾക്കെതിരെ എക്സൈസ് നടത്തുന്ന 'ഓപ്പറേഷൻ തണ്ടർ' പരിശോധനകളുടെ ഭാഗമായാണ് അറസ്റ്റ്. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേളന്നൂർ എക്സൈസ് റേഞ്ച് സംഘവും കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറുടെ സ്പെഷൽ സ്ക്വാഡും സംയുക്തമായാണ് ലോഡ്ജിൽ റെയ്ഡ് നടത്തിയത്. പിടിയിലായ പ്രതിക്കെതിരെ എൻ.ഡി.പി.എസ്. (NDPS) ആക്ട് പ്രകാരം കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.
എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിപീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ജി) കെ.കെ. റഫീഖ്, സബീറലി, സി.ഇ.ഒ.മാരായ സുജിൽ, ശ്യാം പ്രസാദ്, ഡി.സി. സ്ക്വാഡ് അംഗങ്ങളായ ജിത്തു, അജിത്ത്, അഷിൽദ്, ഡ്രൈവർ ഷിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















