റിട്ട. ഡി.ഡി. പി.പി. ദാമോദരന് പി.എം. നാണു ശ്രേഷ്ഠ മാനവ പുരസ്കാരം സമർപ്പിച്ചു

റിട്ട. ഡി.ഡി. പി.പി. ദാമോദരന് പി.എം. നാണു ശ്രേഷ്ഠ മാനവ പുരസ്കാരം സമർപ്പിച്ചു
റിട്ട. ഡി.ഡി. പി.പി. ദാമോദരന് പി.എം. നാണു ശ്രേഷ്ഠ മാനവ പുരസ്കാരം സമർപ്പിച്ചു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jun 10, 12:11 PM
SAMUDRA
NISH
mannan
mn
e

വടകര: സാമൂഹിക-സാംസ്കാരിക-വ്യവസായ മേഖലകളിലെ സജീവ സാന്നിധ്യവും ജനപ്രിയനുമായിരുന്ന പി.എം. നാണുവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ‘ശ്രേഷ്ഠ മാനവ പുരസ്കാരം’ റിട്ട. ഡി.ഡി. പി.പി. ദാമോദരന് സമർപ്പിച്ചു. വടകരയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പാറക്കൽ അബ്ദുള്ള MLA പുരസ്കാര സമർപ്പണം നിർവഹിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.

pm-nanu-special-2

തുടർച്ചയായി 15 വർഷമായി വടകരയിൽ വിജയകരമായി നടന്നുവരുന്ന 'ഹരിതാമൃതം' ആരോഗ്യ-കാർഷിക-പരമ്പരാഗത കുടിൽ വ്യവസായ മേളയുടെ ചെയർമാൻ എന്ന നിലയിലും, പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലും വടകരക്കാരുടെ പ്രിയങ്കരനും കടത്തനാടിന്റെ അഭിമാനവുമാണ് പുരസ്കാര ജേതാവായ പി.പി. ദാമോദരൻ.


pm-nanu6

'വീവൺ' കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മൂസ നാസർ അധ്യക്ഷത വഹിച്ചു. പി.എം. നാണുവിന്റെ മകൻ പി.എം. മണിബാബു അവാർഡ് തുക കൈമാറി. ചടങ്ങിൽ എം. ഹരീന്ദ്രൻ, കെ. ജനാർദ്ദനൻ, സുഗുണേഷ് കുറ്റിയിൽ, ആറ്റക്കോയ തങ്ങൾ, ടി.പി. രാധാകൃഷ്ണൻ, പി.പി. രാജൻ, പുറന്തോടത്ത് സുകുമാരൻ, കെ. പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.




ഈ വാർത്ത അടുത്ത സുഹൃത്തുക്കൾക്കും

വേണ്ടപ്പെട്ടവർക്കും ഷെയർ ചെയ്‌താലും ....

pp-damodaran-revised_1781077805
p-m-nanu2
special
pmnanu7_1781078097
719918612_3105019263016168_3954271825706970122_n
p-m-nanu-1
p-m-nanu
p-m-nanu-revised_1781077631

ശ്രീ .പി .എം .നാണു 

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m