തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. നിലവിൽ സംസ്ഥാനത്ത് ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെന്നും മറ്റന്നാൾ മുതൽ മഴയുടെ ശക്തി കുറയുമെന്നുമാണ് റിപ്പോർട്ട്.
കനത്ത മഴയെത്തുടർന്ന് കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെ മണ്ണിടിഞ്ഞിരുന്നു. വലിയ വാഹനങ്ങൾ വരുമ്പോൾ ഗതാഗതം ഒരു വശത്തേക്ക് മാത്രമായി ക്രമീകരിക്കേണ്ടി വരുന്നത് ചുരത്തിൽ യാത്രാതടസ്സത്തിനും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. അതിനാൽ ചുരം വഴി പോകുന്ന യാത്രക്കാർ ആവശ്യത്തിന് സമയം മുൻകൂട്ടി കണ്ട് യാത്ര ക്രമീകരിക്കണമെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു. അതേസമയം സംസ്ഥാനത്തെ പ്രധാന നദികളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പ് നിലവിൽ സുരക്ഷിതമാണ്. 13 അണക്കെട്ടുകളിൽ നിന്ന് മാത്രമാണ് നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നത്.
മത്സ്യങ്ങളുടെ പ്രജനനകാലം പ്രമാണിച്ച് കഴിഞ്ഞദിവസം അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം നിലവിൽ വന്നു. കേരള തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകൾക്ക് ജൂലൈ 31 അർദ്ധരാത്രി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് ബോട്ടുകൾക്കും ഈ വിലക്ക് ബാധകമായിരിക്കില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















