ഉള്ളിയേരി : ചൊവ്വാഴ്‌ച ഉച്ചയ്ക്ക്ക് ഒന്നരയോടെ ഉണ്ടായ ശക്തമായ കാറ്റിൽ ഒള്ളൂരിലെ പൊയിലുങ്കൽ താഴെ, ഒള്ളൂർ നോർത്ത്, കന്നൂര് പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം. വിവിധയിടങ്ങളിലായി എട്ടോളം വീടുകൾക്ക് മുകളിലേക്കാണ് മരങ്ങൾ ഒടിഞ്ഞുവീണത്. ഒള്ളൂർ പൊയിലുങ്കൽ താഴേ അയങ്ങോത്ത് മൊയ്തീൻ കുട്ടിയുടെ വീടിന്മേൽ തെങ്ങ് കടപുഴകി വീണ് ടെറസിന് കേടുപാടുകൾ സംഭവിച്ചു. ഇതിന് തൊട്ടടുത്ത പറമ്പിലെ ഈട്ടിമരവും വീടിന് സമീപത്തേക്ക് മറിഞ്ഞുവീണിട്ടുണ്ട്.
ശക്തമായ കാറ്റിൽ അയങ്ങട്ട് താഴെ - അരട്ടങ്കണ്ടിയിൽ വൈദ്യുതത്തൂൺ ഒടിഞ്ഞ് ലൈൻ നിലംപതിച്ചു. ആമ്പത്ത് മൊയ്‌തീൻ്റെ കോൺക്രീറ്റ് വീടിന് മുകളിലെ ഷീറ്റിട്ട മേൽക്കൂര തെങ്ങ് വീണ് തകർന്ന നിലയിലാണ്. സുരേഷ് ഒള്ളൂരിൻ്റെ വീടിനുമുകളിൽ മരം മുറിഞ്ഞുവീണ് മേൽക്കൂരയ്ക്ക് കേടുപറ്റിയപ്പോൾ, കുരുന്നങ്കണ്ടി മനോജിൻ്റെ വീടിനു മുകളിൽ പുളിമരം വീണ് ടെറസിന് കേടുപാടുകൾ സംഭവിച്ചു. പാലക്കുളങ്ങര അഷിതയുടെ വീടിന്മേലും മരം മുറിഞ്ഞുവീണ് കേടുപാടുണ്ടായിട്ടുണ്ട്.
ഒള്ളൂർ നോർത്തിലെ പാൽസൊസൈറ്റിക്ക് സമീപമുള്ള അശോകന്റെ വീടിനു മുകളിൽ തെങ്ങും കവുങ്ങും ഒടിഞ്ഞുവീണ് ടെറസിന് കേടുപറ്റി. കന്നൂര് നടുവിലേടത്ത് കുഞ്ഞികൃഷ്‌ണൻ നായരുടെ വീടിനു മുകളിൽ വൻ ആൽമരമാണ് കടപുഴകി വീണത്. കരീറ്റുംപുറത്ത് പ്രേമൻ്റെ വീടിന്മേൽ തെങ്ങും മരവും വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ വീടുകൾക്ക് മുകളിൽ വീണ മരങ്ങൾ അയൽവാസികളും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റി വരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















