നടുവണ്ണൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാർ മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്

നടുവണ്ണൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാർ മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
നടുവണ്ണൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാർ മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
Share  
എഴുത്ത്

News desk

2026 Jun 10, 09:15 AM
SAMUDRA
NISH
mannan
mn
e

നടുവണ്ണൂർ : സംസ്ഥാനപാതയിൽ നടുവണ്ണൂർ മേക്കോത്ത് പെട്രോൾപമ്പിന് മുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിന്റെ ആഘാതത്തിൽ കാർ റോഡിൽ കീഴ്മേൽ മറിഞ്ഞു. കാർ യാത്രക്കാരായ പാവണ്ടൂർ സ്വദേശികളായ അനിത (60), ഗിരിജകുമാരി (56), ഷിജി (52) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ഉടൻ തന്നെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.


​ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ഉള്ളിയേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.

​അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഈ റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പിന്നീട് നാട്ടുകാർ ഒത്തുചേർന്ന് അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിസ്ഥാപിച്ച ശേഷമാണ് ഗതാഗതം പൂർണ്ണസ്ഥിതിയിലായത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m