'റോഡ് പണി കഴിഞ്ഞു, പക്ഷേ ബില്ല് പാസായില്ല, ഒപ്പിടണമെങ്കിൽ 10,000 കിട്ടണം!'; പഞ്ചായത്ത് ഓവർസീയർ കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങി

'റോഡ് പണി കഴിഞ്ഞു, പക്ഷേ ബില്ല് പാസായില്ല, ഒപ്പിടണമെങ്കിൽ 10,000 കിട്ടണം!'; പഞ്ചായത്ത് ഓവർസീയർ കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങി
'റോഡ് പണി കഴിഞ്ഞു, പക്ഷേ ബില്ല് പാസായില്ല, ഒപ്പിടണമെങ്കിൽ 10,000 കിട്ടണം!'; പഞ്ചായത്ത് ഓവർസീയർ കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങി
Share  
എഴുത്ത്

News desk

2026 Jun 10, 09:11 AM
SAMUDRA
NISH
mannan
mn
e

കോഴിക്കോട്: പൂർത്തീകരിച്ച റോഡ് വർക്കുകളുടെ ബില്ല് പാസ്സാക്കുന്നതിനായി പി.ഡബ്ല്യു.ഡി കോൺട്രാക്ടറിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസീയർ പിടിയിൽ. കോഴിക്കോട് ഓടമ്പ്ര സ്വദേശിയും, ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസീയറുമായ നവീൻ രവി (-47) യെ ആണ് വിജിലൻസ് സംഘം ഇന്ന് കൈയ്യോടെ പിടികൂടിയത്. പി.ഡബ്ല്യു.ഡി കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരൻറെ പരാതിയിലാണ് നടപടി. പരാതി നൽകിയ കോൺട്രാക്ടർ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വർക്കുകളുടെ കരാറുകൾ ഏറ്റെടുത്തിരുന്നു. പണി പൂർത്തിയാക്കി ബില്ല് മാറാനെത്തിയപ്പോഴാണ് ഓവർസീയർ കൈക്കൂലി ചോദിച്ചത്.


കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ച രണ്ട് റോഡ് വർക്കുകളുടെ ബില്ലുകൾ അസിസ്റ്റന്റ് എഞ്ചിനീയർ മെഷർമെന്റ് പൂർത്തിയാക്കി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അപ്രൂവ് ചെയ്ത ശേഷം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രൈസ് സോഫ്റ്റ്‌വെയർ വഴിയും നേരിട്ടും അയച്ചിരുന്നു. രണ്ടു ബില്ലുകളും ഒന്നരമാസമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഓവർസിയർ നവീൻ രവിയുടെ സീറ്റിൽ പെന്റിംഗ് ആയി കിടന്നു. തുടർന്ന് പരാതിക്കാരൻ ഒരു സുഹൃത്തുമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ എത്തി ഓവർസിയർ നവീൻ രവിയെ നേരിൽ കണ്ട് വിവരം തിരക്കി. ഈ സമയം നവീൻ രവി ബില്ല് പെട്ടെന്ന് ശരിയാക്കി നൽകാമെന്ന് പരാതിക്കാരനോട് പറയുകയും 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.


എന്നാൽ കൈക്കൂലി നല്കി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. പിന്നീട് വിജിലൻസ് സംഘം കെണിയൊരുക്കി ഓവർസിയറെ നിരീക്ഷിച്ച് വരികയായിരുന്നു. ഉച്ചയ്ക്ക് 12.30 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസീയറായ നവീൻ രവിയെ പരാതിക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ച് വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m