കണ്ണൂർ സർവകലാശാലയ്ക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു

കണ്ണൂർ സർവകലാശാലയ്ക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു
കണ്ണൂർ സർവകലാശാലയ്ക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു
Share  
എഴുത്ത്

News desk

2026 Jun 09, 09:17 AM
SAMUDRA
NISH
mannan
mn
e

കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ (എസ്.എഫ്.സി.ടി.എസ്.എ.), കേരള സെൽഫ് ഫിനാൻസിങ് കോളേജ് മാനേജ്‌മെൻറ് അസോസിയേഷൻ, സഹകരണ കോളേജ് മാനേജ്‌മെൻറ് അസോസിയേഷൻ എന്നിവയുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാലയ്ക്കു മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങി. യു.ജി. പ്രവേശന പോർട്ടലിൽനിന്ന് സ്വാശ്രയ കോളേജുകളെ ഒപ്പം ഒഴിവാക്കിയ നടപടിക്കെതിരേയും, അതത് കാലത്ത് കൃത്യമായ യോഗ്യത ഉണ്ടായിട്ടും അധ്യാപകരെ സംരക്ഷിക്കാൻ തയ്യാറാകാത്ത ചാൻസലറുടെ നിലപാടുകൾക്കെതിരേയുമാണ് ഈ പ്രതിഷേധം. സംയുക്ത സമരസമിതി വൈസ് പ്രസിഡൻ്റ് ഡോ. ഷാഹുൽ ഹമീദ് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. ഇ.പി.കൃഷ്ണകുമാർ, പായം വിജയൻ, സി.നന്ദനൻ, പി.ചന്ദ്രജിത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു.


​കേന്ദ്രീകൃത പ്രവേശന പ്രക്രിയയായ കേപ്പിൽ (CAP) സ്വാശ്രയ കോളേജുകൾക്ക് പ്രവേശനം നിഷേധിക്കുന്നതിലൂടെ വിദ്യാർഥികളുടെ ഭാവി തകർക്കാനും അന്യസംസ്ഥാന വിദ്യാഭ്യാസ ലോബികളെ സഹായിക്കാനുമാണ് അധികൃതർ ശ്രമിക്കുന്നതെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി. കേപ്പ് പോർട്ടൽ വഴി പലതവണ രജിസ്റ്റർ ചെയ്യേണ്ടി വരുമ്പോൾ വിദ്യാർഥികൾക്ക് ഉണ്ടാകുന്ന ഭാരിച്ച ഫീസ് സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് അധ്യാപകരും മാനേജ്‌മെന്റുകളും ഒന്നിച്ച് സർവകലാശാലയ്ക്ക് മുന്നിൽ അനിശ്ചിതകാല സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m