രാജ്യത്തെ ആദ്യ കമ്യൂണിറ്റി മറൈൻ ബയോഡൈവേഴ്‌സിറ്റി ഓൺലൈൻ രജിസ്റ്റർ പുറത്തിറക്കി; ഉദ്ഘാടനം മന്ത്രി സി.പി.ജോൺ നിർവഹിച്ചു

രാജ്യത്തെ ആദ്യ കമ്യൂണിറ്റി മറൈൻ ബയോഡൈവേഴ്‌സിറ്റി ഓൺലൈൻ രജിസ്റ്റർ പുറത്തിറക്കി; ഉദ്ഘാടനം മന്ത്രി സി.പി.ജോൺ നിർവഹിച്ചു
രാജ്യത്തെ ആദ്യ കമ്യൂണിറ്റി മറൈൻ ബയോഡൈവേഴ്‌സിറ്റി ഓൺലൈൻ രജിസ്റ്റർ പുറത്തിറക്കി; ഉദ്ഘാടനം മന്ത്രി സി.പി.ജോൺ നിർവഹിച്ചു
Share  
എഴുത്ത്

News desk

2026 Jun 09, 09:11 AM
SAMUDRA
NISH
mannan
mn
e

തിരുവനന്തപുരം: സമുദ്രമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാരിൻ്റെ നയസമീപനത്തിലൂടെ പരിഹരിക്കുമെന്ന് മന്ത്രി സി.പി.ജോൺ പ്രസ്താവിച്ചു. ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ, രാജ്യത്തെ ആദ്യ കമ്യൂണിറ്റി മറൈൻ ബയോഡൈവേഴ്‌സിറ്റി ഓൺലൈൻ രജിസ്റ്ററിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നയത്തിനനുസൃതമായി കടൽമേഖലയുടെ വികസനത്തിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുമെന്നും മന്ത്രി ഈ ചടങ്ങിൽ ഉറപ്പുനൽകി. കുഫോസ് വൈസ് ചാൻസലർ ഡോ. എ.ബിജുകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റോബർട്ട് പനിപ്പിള്ള, ഡോ. ജോൺ കുര്യൻ, നളിനി നായിക്, ഫാ. ജെയിംസ് കുലാസ്, ജോൺ കെന്നഡി, ജസ്റ്റിൻ ജോസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.


​ആഴക്കടലിലെ സസ്യജന്തുജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും വിശദമായി പരിചയപ്പെടുത്തുന്ന വിവരങ്ങളാണ് ഈ പുതിയ ഓൺലൈൻ രജിസ്റ്ററിലൂടെ ലഭ്യമാക്കുന്നത്. കോവളത്തെ നരിമീൻകല്ല്, മുളവറക്കല്ല്, അഞ്ചുതെങ്ങ്, പുതിയതുറയിലെ പന്താംകല്ല്, തുമ്പ സെയ്ന്റ് ആൻഡ്രൂസ്, വർക്കല തുടങ്ങിയ വിവിധ തീരദേശ ഭാഗങ്ങളിലെ 50 പാരുകളിൽ നടത്തിയ വിപുലമായ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ഒടുവിലാണ് ഈ രജിസ്റ്റർ തയ്യാറാക്കിയിട്ടുള്ളത്. കടലിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഏറെ സഹായകരമാകുന്ന ഈ ഡിജിറ്റൽ രജിസ്റ്ററിൽ ആകെ 580 ഇനം മീനുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m