സെൻസസ് വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് രേഖപ്പെടുത്താം; സെൽഫ് എന്യൂമറേഷൻ 16 മുതൽ ആരംഭിക്കുന്നു

സെൻസസ് വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് രേഖപ്പെടുത്താം; സെൽഫ് എന്യൂമറേഷൻ 16 മുതൽ ആരംഭിക്കുന്നു
സെൻസസ് വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് രേഖപ്പെടുത്താം; സെൽഫ് എന്യൂമറേഷൻ 16 മുതൽ ആരംഭിക്കുന്നു
Share  
എഴുത്ത്

News desk

2026 Jun 09, 09:10 AM
SAMUDRA
NISH
mannan
mn
e

തിരുവനന്തപുരം: സെൻസസ് വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ നടപടികൾ ഈ മാസം 16-ന് ആരംഭിക്കുകയാണ്. സെൻസസിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ വീട്ടിലേക്ക് എത്തുന്നതിന് മുൻപുതന്നെ പൊതുജനങ്ങൾക്ക് മൊബൈലിലൂടെയോ ഓൺലൈൻ പോർട്ടൽ വഴിയോ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഇത്തവണത്തെ സെൻസസ് നടപടികൾ പൂർത്തിയാക്കുന്നത്. ഇതിൽ ജൂലായ് ഒന്നുമുതൽ 30 വരെ നടക്കുന്ന ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിലായിരിക്കും ജനസംഖ്യാക്കണക്കെടുപ്പ് നടക്കുക. ഒന്നാം ഘട്ടത്തിൽ എന്യൂമറേറ്റർമാർ കെട്ടിടങ്ങളും പ്രധാനസ്ഥലങ്ങളും ഉൾപ്പെടുത്തി മാപ്പ് തയ്യാറാക്കുകയും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. വരിനമ്പർ ഉൾപ്പെടെ ആകെ 34 ചോദ്യങ്ങളാണ് ഒന്നാം ഘട്ട സെൻസസിൽ പൊതുജനങ്ങളോട് ചോദിക്കുന്നത്.


​സെൽഫ് എന്യൂമറേഷൻ ചെയ്യുന്നതിനായി പൊതുജനങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കേണ്ടതുണ്ട്. അടുത്ത സ്ക്രീനിൽ കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി. നൽകി വിവരങ്ങൾ സ്ഥിരീകരിക്കണം. തുടർന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകിയ ശേഷം മാപ്പിൽ സ്വന്തം വീട് കണ്ടെത്തി 'റെഡ് മാർക്കർ' അതിന് മുകളിൽ സ്ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യേണ്ടതാണ്. ലൊക്കേഷൻ സ്ഥിരീകരിച്ചശേഷം സ്ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്‌മിറ്റ് ചെയ്യാം. ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന 11 അക്കങ്ങളുള്ള ഒരു എസ്.ഇ. ഐ.ഡി. മൊബൈൽ സന്ദേശമായും ഇ-മെയിലിലും ലഭ്യമാകും. എന്യൂമറേറ്റർ പിന്നീട് വീട് സന്ദർശിക്കുന്ന സമയത്ത് ഈ ഐ.ഡി. അവർക്ക് കൈമാറിയാൽ മതിയാകും.


​ഒന്നാം ഘട്ട സെൻസസിലൂടെ പ്രധാനമായും വീടിന്റെയും കുടുംബത്തിന്റെയും അടിസ്ഥാന വിവരങ്ങളാണ് ശേഖരിക്കുന്നത്. കെട്ടിടനമ്പർ, വീടിൻ്റെ അവസ്ഥ, അതിൻ്റെ ഉപയോഗം, ഉടമസ്ഥത സംബന്ധിച്ച കാര്യങ്ങൾ, കുടുംബാംഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ കുടിവെള്ളം, കക്കൂസ്, കുളിക്കുവാനുള്ള സൗകര്യങ്ങൾ, അടുക്കളയുടെയും എൽ.പി.ജി അല്ലെങ്കിൽ പി.എൻ.ജി കണക്ഷന്റെയും ലഭ്യത എന്നിവയും പരിശോധിക്കും. റേഡിയോ, ടെലിവിഷൻ, ഇൻ്റർനെറ്റ്, കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം സംബന്ധിച്ചും, വീട്ടിലുള്ള വാഹനങ്ങൾ, കുടുംബം ഉപയോഗിക്കുന്ന പ്രധാന ഭക്ഷ്യധാന്യം തുടങ്ങിയവ സംബന്ധിച്ചുമുള്ള കൃത്യമായ വിവരങ്ങളാണ് ഈ ഘട്ടത്തിൽ ശേഖരിക്കുന്നത്. ഇതിനുപുറമെ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിതകർമസേന അംഗങ്ങൾക്കായി 'ആയുർ ഹീൽസ്' എന്ന പേരിൽ പ്രത്യേക ആയുർവേദ ആരോഗ്യപരിരക്ഷാ പദ്ധതിയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആവിഷ്കരിച്ചിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m