തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പാക്കും. ജൂൺ 15 മുതൽ ആരംഭിക്കുന്ന പദ്ധതിയുടെ പരീക്ഷണ ഓട്ടം ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും. ഇതിനുശേഷമുള്ള വിശദമായ പഠനത്തിന് വിധേയമായിട്ടായിരിക്കും ഉയർന്ന ശ്രേണിയിലുള്ള മറ്റ് ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ടുവെച്ച 'ഇന്ദിരാ ഗ്യാരണ്ടികളിൽ' പ്രധാനപ്പെട്ട ഒന്നായിരുന്നു സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി. പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പദ്ധതിയുടെ പൂർണ്ണമായ രൂപരേഖ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെക്കൂടി ഈ സൗജന്യ യാത്രാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി.യിൽ പ്രതിദിനം യാത്ര ചെയ്യുന്ന 23 ലക്ഷത്തോളം ആളുകളിൽ പകുതിയും സ്ത്രീകളാണ്. പദ്ധതി പ്രാവർത്തികമാകുമ്പോൾ സ്ത്രീകൾക്കുള്ള ടിക്കറ്റ് തുക സർക്കാർ സബ്‌സിഡിയായി നേരിട്ട് കെ.എസ്.ആർ.ടി.സി.ക്ക് നൽകുമെന്നതിനാൽ ഇത് കോർപ്പറേഷന് അധിക സാമ്പത്തിക ബാധ്യത വരുത്തില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി വരും ബജറ്റിൽ പ്രത്യേക തുക വകയിരുത്തും. ഇതിന്റെ മുന്നോടിയായി കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യമായ കണക്കെടുപ്പ് അധികൃതർ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















