കോഴിക്കോട്: കുനിയിൽകടവ് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലിടിച്ച് അപകടം. കാറിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം.അമിതവേഗതയിലെത്തിയ കാർ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസും ചേർന്നാണ് വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
കാറിൽ മൂന്ന് യുവതികളും മൂന്ന് യുവാക്കളും ആയിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ബാലുശ്ശേരി സ്വദേശിയായ ഒരു യുവാവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















