മയ്യഴി: മനുഷ്യനെ നവീകരിക്കുന്നത് നിരന്തരമായ വായനയും പഠനവുമാണെന്നും വിദ്യാർഥികൾ മാത്രമല്ല അധ്യാപകരും എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കണമെന്നും പ്രമുഖ എഴുത്തുകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. മാഹി സ്പോർട്‌സ് ക്ലബ് ലൈബ്രറി ആൻഡ് കലാസമിതി സംഘടിപ്പിച്ച പന്ത്രണ്ടാമത് കുമ്മായ മുകുന്ദൻ സ്മാരക പ്രതിഭാപുരസ്‌കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹി വിദ്യാഭ്യാസ മേഖലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കർക്കാണ് ചടങ്ങിൽ പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
ചടങ്ങിൽ കേരള പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി കുമ്മായ മുകുന്ദൻ സ്‌മാരക പ്രഭാഷണം നടത്തി. അഡ്വ. ടി. അശോക് കുമാർ എം.എൽ.എ. പ്രതിഭാ പുരസ്കാര ജേതാക്കളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.സി. നിഖിലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് അതിരൂപതാ വികാരി ജനറൽ ജെൻസൺ പുത്തൻവീട്ടിൽ, കുമ്മായ മുകുന്ദന്റെ മകനും പ്രവാസി ബിസിനസുകാരനുമായ ഹരീഷ് മുകുന്ദ്, ക്ലബ്ബ് ജനറൽ സെക്രട്ടറി അടിയേരി ജയരാജൻ, ശ്രീകുമാർ ഭാനു എന്നിവർ സംസാരിച്ചു. ചന്ദ്രൻ ചേനോത്ത്, വിനയൻ പുത്തലം, ജ്യോതിഷ് പദ്‌മനാഭൻ, കെ.എം. ബാലൻ, സി.എച്ച്. സതീശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















