പശ്ചിമഘട്ടത്തിലെ 111 ഹെക്ടർ തോട്ടങ്ങൾ സ്വാഭാവിക വനമാക്കുന്നു; പദ്ധതിക്കായി 63 ലക്ഷത്തിലധികം രൂപ

പശ്ചിമഘട്ടത്തിലെ 111 ഹെക്ടർ തോട്ടങ്ങൾ സ്വാഭാവിക വനമാക്കുന്നു; പദ്ധതിക്കായി 63 ലക്ഷത്തിലധികം രൂപ
പശ്ചിമഘട്ടത്തിലെ 111 ഹെക്ടർ തോട്ടങ്ങൾ സ്വാഭാവിക വനമാക്കുന്നു; പദ്ധതിക്കായി 63 ലക്ഷത്തിലധികം രൂപ
Share  
എഴുത്ത്

News desk

2026 Jun 08, 09:25 AM
SAMUDRA
NISH
mannan
mn
e

പാലക്കാട്: പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ നെല്ലിയാമ്പതി ഉൾപ്പെടെയുള്ള മേഖലകളിലെ 111.27 ഹെക്ടർ തോട്ടങ്ങളിൽ സ്വാഭാവിക വനം പുനഃസ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമായി. വർഷങ്ങളായി അക്കേഷ്യ, യൂക്കാലിപ്റ്റ്സ്, കശുമാവ് തുടങ്ങിയവ കൃഷി ചെയ്തിരുന്ന തോട്ടങ്ങളിലെ മരങ്ങൾ പൂർണമായി വെട്ടിമാറ്റിയാണ് പരിസ്ഥിതിക്കിണങ്ങുന്ന സ്വാഭാവിക വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുന്നത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന ഈ പദ്ധതിക്കായി 2026-27 സാമ്പത്തിക വർഷത്തിൽ 63.76 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.


​വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ കാട്ടിൽത്തന്നെ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ ഇവിടെ നട്ടുപിടിപ്പിക്കുന്നത്. 1977, 1979 വർഷങ്ങളിലെ കശുമാവ് പ്ലാന്റേഷനുകൾ ഉൾപ്പെടെയുള്ളവ ഈ വനവത്കരണ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. വൃക്ഷങ്ങളുടെ പരിപാലനത്തിനായി വനാശ്രിത സമൂഹങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണം ഉറപ്പാക്കും.


​പദ്ധതിയുടെ ഭാഗമായി വനമാക്കി മാറ്റുന്ന പ്രധാന തോട്ടങ്ങൾ താഴെ പറയുന്നവയാണ്:

​ചൂലന്നൂർ വനമേഖല: 1998-ൽ സ്ഥാപിച്ച 33.4 ഹെക്ടർ പൂത്തമല അക്കേഷ്യ തോട്ടവും, 2000-ത്തിൽ സ്ഥാപിച്ച ചാത്തംകോട് ഭാഗത്തെ 11 ഹെക്ടർ യൂക്കാലിപ്റ്റ്സ് തോട്ടവും.

​നെല്ലിയാമ്പതി: പാടഗിരി ഭാഗത്തുള്ള 15 ഹെക്ടർ യൂക്കാലിപ്റ്റ്സ് തോട്ടം.

​മറ്റ് മേഖലകൾ: വടക്കഞ്ചേരി മേലാർകോട് മേഖലയിലെ ഒന്ന്, രണ്ട് നമ്പറുകളിലുള്ള കശുമാവ് തോട്ടങ്ങൾ, തിരുവാഴിയോട് കുണ്ഡലി ബിറ്റ് ഒന്നിലെ ബാക്കിയുള്ള കശുമാവ് തോട്ടങ്ങൾ, 1998-ലെ തൊടുകാട് അക്കേഷ്യ തോട്ടത്തിന്റെ ഭാഗങ്ങൾ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m