ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി മുതൽ; ബോട്ടുകൾ തീരങ്ങളിലേക്ക് മടങ്ങിത്തുടങ്ങി

ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി മുതൽ; ബോട്ടുകൾ തീരങ്ങളിലേക്ക് മടങ്ങിത്തുടങ്ങി
ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി മുതൽ; ബോട്ടുകൾ തീരങ്ങളിലേക്ക് മടങ്ങിത്തുടങ്ങി
Share  
എഴുത്ത്

News desk

2026 Jun 08, 09:22 AM
SAMUDRA
NISH
mannan
mn
e

കൊടുങ്ങല്ലൂർ: മൺസൂൺകാല ആഴക്കടൽ മീൻപിടിത്ത നിരോധനം ചൊവ്വാഴ്‌ച അർധരാത്രി മുതൽ നിലവിൽവരുന്ന പശ്ചാത്തലത്തിൽ, കടലിൽ തമ്പടിച്ചിരുന്ന ഭൂരിഭാഗം ബോട്ടുകളും തീരമണഞ്ഞുതുടങ്ങി. നിരോധനത്തിന്റെ ഭാഗമായി ജില്ലയിലെ കടൽത്തീരങ്ങളും തുറമുഖങ്ങളും ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ കർശന നിരീക്ഷണത്തിലാണ്.


​ചൊവ്വാഴ്ച രാത്രിയോടെ അഴിക്കോട് അഴിമുഖത്തും ചേറ്റുവയിലും ഫിഷറീസ് വകുപ്പിന്റെ പ്രത്യേക ബോട്ട് കാവൽ ആരംഭിക്കും. ഇതോടെ നിരോധന കാലാവധി തീരുന്നതുവരെ ഒരു ബോട്ടിനും അഴിമുഖം കടന്ന് കടലിൽ പോകാൻ അനുമതിയുണ്ടാകില്ല.


​എന്നാൽ പരമ്പരാഗത വള്ളങ്ങൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ല. ബോട്ടുകൾ പിൻവലിയുന്നതോടെ വള്ളങ്ങൾക്ക് മികച്ച രീതിയിൽ മീൻ ലഭിക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. കടലിൽ മീൻ ലഭ്യത കുറഞ്ഞതും കനത്ത ഇന്ധനവിലയുമാറ്റവും കാരണം ഭൂരിഭാഗം ബോട്ടുകളും വള്ളങ്ങളും മാസങ്ങളായി കടലിൽ പോകാതെ തീരത്തുതന്നെ കിടക്കുകയാണ്.


​ട്രോളിങ് നിരോധന സമയത്ത് തീരക്കടലിൽ കണ്ണിവലുപ്പം കുറഞ്ഞ വലകളും നിരോധിത സാമഗ്രികളും ഉപയോഗിച്ച് ചെറുമീനുകളെ പിടികൂടുന്ന അനധികൃത രീതികൾക്ക് സാധ്യതയേറെയാണ്. ഇത് പലപ്പോഴും പരമ്പരാഗത മീൻപിടിത്ത തൊഴിലാളികളുമായി കടലിൽ വെച്ച് സംഘർഷങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകാറുള്ളത് അധികൃതർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m