ഹരിതകർമസേനയ്ക്ക് ആയുർവേദ പരിചരണവുമായി 'ആയുർ ഹീൽസ്' പദ്ധതി

ഹരിതകർമസേനയ്ക്ക് ആയുർവേദ പരിചരണവുമായി 'ആയുർ ഹീൽസ്' പദ്ധതി
ഹരിതകർമസേനയ്ക്ക് ആയുർവേദ പരിചരണവുമായി 'ആയുർ ഹീൽസ്' പദ്ധതി
Share  
എഴുത്ത്

News desk

2026 Jun 08, 09:20 AM
SAMUDRA
NISH
mannan
mn
e

തൃശ്ശൂർ: ഹരിതകർമസേന അംഗങ്ങൾക്കായി സവിശേഷമായ ആയുർവേദ പരിചരണ പരിപാടിയുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തി. അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും 'ആയുർ ഹീൽസ്' പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും തൃശ്ശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് നിർവഹിച്ചു. ഹരിതകർമസേനാംഗങ്ങളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തിയാണ് ഈ മാതൃകാപരമായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.


​ഇതോടൊപ്പം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഔഷധസസ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പിപ്പല്യായനം പദ്ധതിയുടെ ഭാഗമായുള്ള ഔഷധസസ്യവിതരണവും ചടങ്ങിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഡോ. പി. ഉഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖരായ ഡോ. മൻസൂർ അലി ഗുരുക്കൾ, ഡോ. എം.എസ്. ഗോകുലൻ, ഡോ. സാദത്ത് ദിനകർ, ഡോ. സായുജ് പോൾ, ഡോ. അരുൺ കബീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m