തിരുവനന്തപുരം: വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകത്തിൽ നാല് പ്രതികൾ പിടിയിൽ. ഒന്നാം പ്രതി പള്ളിച്ചൽ സ്വദേശി അജിത്(21), രണ്ടാംപ്രതി പള്ളിച്ചൽ പാരൂർക്കുഴി സ്വദേശി കാർത്തികേയൻ(21), മൂന്നാംപ്രതി മുടവൂർപാറ സ്വദേശി പ്രിയദർശൻ(20), നാലാംപ്രതി പള്ളിച്ചൽ സ്വദേശി ആരോമൽ(21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഒന്നും രണ്ടും നാലും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാംപ്രതി പ്രിയദർശനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ശിവസൂര്യയെ കൊലപ്പെടുത്തിയ് ഫുട്‌ബോൾ ടർഫിലെ തർക്കം കാരണമെന്നാണ് പ്രതികളുടെ മൊഴി.
ഒരു വർഷം മുമ്പ് ഫുട്‌ബോൾ കളിക്കിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്ന് ഇരുകൂട്ടരും തമ്മിൽ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നുവെങ്കിലും ഇരുസംഘവും പക വെച്ചുപുലർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ ദിവസം എതിർ സംഘത്തിലെ ഒരാളെ ശിവസൂര്യ തുറിച്ചുനോക്കിയത് പ്രകോപനമുണ്ടാക്കി. പിന്നാലെ സംഘമായെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.
വെടിവച്ചാം കോവിലിലെ 17-കാരന്റെ കൊലപാതകം; പിന്നിൽ ഒരുവർഷമായുള്ള പക, ശിവസൂര്യ തുറിച്ച് നോക്കിയത് പ്രകോപിപ്പിച്ചു
സംഭവത്തിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ യുവാവിനെ പ്രതികൾ ബൈക്കിൽ കൊണ്ടുപോകുന്നതുൾപ്പടെ ദൃശ്യങ്ങളിലുണ്ടായിരുന്നു. ചോരയിൽ കുളിച്ച യുവാവിനെ ആശുപത്രിയിലേക്കാണ് പ്രതികൾ കൊണ്ടുപോയത്. യുവാവ് താഴെ വീഴുന്നതും വഴിയരികിൽ കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















