12-ാമത് കുമ്മായ മുകുന്ദൻ സ്മാരക പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ഉദ്ഘാടനം എം. മുകുന്ദൻ നിർവ്വഹിച്ചു

12-ാമത് കുമ്മായ മുകുന്ദൻ സ്മാരക പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ഉദ്ഘാടനം എം. മുകുന്ദൻ നിർവ്വഹിച്ചു
12-ാമത് കുമ്മായ മുകുന്ദൻ സ്മാരക പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ഉദ്ഘാടനം എം. മുകുന്ദൻ നിർവ്വഹിച്ചു
Share  
എഴുത്ത്

News desk

2026 Jun 07, 07:44 PM
SAMUDRA
NISH
mannan
mn
e

മയ്യഴി: നിരന്തരമായ പഠനമാണ് മനുഷ്യനെ നവീകരിക്കുന്നതെന്നും വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും എപ്പോഴും പഠിതാക്കളായിരിക്കാൻ ശ്രദ്ധിക്കണമെന്നും പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ പ്രസ്താവിച്ചു. എങ്കിൽ മാത്രമേ സമൂഹത്തിന് സ്വയം നവീകരിക്കപ്പെടാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

mhe-10

മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് കുമ്മായ മുകുന്ദൻ സ്മാരക പ്രതിഭാ പുരസ്കാര വിതരണച്ചടങ്ങ് മയ്യഴി റിറ്റ്സ് അവന്യൂ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി IAS ചടങ്ങി ൽ മുഖ്യപ്രഭാഷണം നടത്തി.


capture_1780842201

ഇടശ്ശേരി കവിതകളിൽ തുടങ്ങി രവീന്ദ്രനാഥ ടാഗോർ, ഉള്ളൂർ, വള്ളത്തോൾ, സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി എന്നിവരുടെ ദർശനങ്ങളിലൂടെ കടന്നുപോയ അദ്ദേഹത്തിന്റെ പ്രഭാഷണം വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങളെ സദസ്സിലേക്ക് പെയ്തിറക്കിയ അനുഭവമായി മാറി.



vakee

പരോപകാരികളായ ഒരു സമൂഹത്തെ വാർത്തെടുക്കലാണ് വിദ്യാഭ്യാസത്തി ന്റെ പരമമായ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ‘ധൈര്യത്തിലും സത്യസന്ധതയിലുമാണ് കരുത്തുറ്റ നേതൃത്വം കെട്ടിപ്പടുക്കേണ്ടത്’ എന്ന വിഷയം അവതരിപ്പിച്ചും സംസാരിച്ചു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട മയ്യഴി എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ ചടങ്ങിൽ മുഖ്യാതിഥി യായിരുന്നു.



capture_1780841887

പ്രതിഭാ പുരസ്കാരത്തിന് അർഹരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും അദ്ദേഹം പ്രത്യേകം അനുമോദിച്ചു.

കോഴിക്കോട് അതിരൂപതാ വികാരി ജനറൽ റവ. മോൻസിഞ്ഞോർ ജെൻസ ൺ പുത്തൻവീട്ടിൽ, കുമ്മായ മുകുന്ദന്റെ മകനും പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും HM ഇന്റർനാഷണൽ ചെയർമാനുമായ ഹരീഷ് മുകുന്ദ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.



capture_1780841999

തുടന്ന് മയ്യഴി വിദ്യാഭ്യാസ മേഖലയിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടിയ മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള കുമ്മായ മുകുന്ദൻ പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു.


capture_1780842063

മാഹി സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് കെ.സി. നിഖിലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് ജനറൽ സെക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഭാനു നന്ദിയും രേഖപ്പെടുത്തി.

capture_1780842142

ചന്ദ്രൻ ചേനോത്ത്, വിനയൻ പുത്തലം, ജ്യോതിഷ് പത്മനാഭൻ, കെ.എം. ബാലൻ, സതീശൻ സി.എച്ച്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

capture_1780842868
capture_1780842921
mukyundan
mannan-anjali
samudra
717257665_1417195827101000_2057618478261621759_n-(1)
wonderla
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m