കാഫിർ സ്ക്രീൻഷോട്ട് കേസ്: 'പോരാളി ഷാജി'യും 'അമ്പാടിമുക്ക് സഖാക്കളും' ചോദ്യം ചെയ്യലിലേക്ക്; കൂടുതൽ വകുപ്പുകൾ ചേർത്തേക്കും

കാഫിർ സ്ക്രീൻഷോട്ട് കേസ്: 'പോരാളി ഷാജി'യും 'അമ്പാടിമുക്ക് സഖാക്കളും' ചോദ്യം ചെയ്യലിലേക്ക്; കൂടുതൽ വകുപ്പുകൾ ചേർത്തേക്കും
കാഫിർ സ്ക്രീൻഷോട്ട് കേസ്: 'പോരാളി ഷാജി'യും 'അമ്പാടിമുക്ക് സഖാക്കളും' ചോദ്യം ചെയ്യലിലേക്ക്; കൂടുതൽ വകുപ്പുകൾ ചേർത്തേക്കും
Share  
എഴുത്ത്

News desk

2026 Jun 07, 09:34 AM
SAMUDRA
NISH
mannan
mn
e

വടകര: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പിടിച്ചുലച്ച 'കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തിൽ ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കെതിരെ അന്വേഷണം ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ 'പോരാളി ഷാജി', 'അമ്പാടിമുക്ക് സഖാക്കൾ' തുടങ്ങിയ പ്രമുഖ ഇടത് സൈബർ പേജുകളുടെയും ഗ്രൂപ്പുകളുടെയും അഡ്മിന്മാരെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


മുൻപ് കേസ് അവസാനിപ്പിക്കാൻ പോലീസ് നീക്കം നടത്തിയിരുന്നെങ്കിലും, പുതിയ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്കെതിരെ കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തുന്ന കാര്യവും പോലീസിന്റെ സജീവ പരിഗണനയിലാണ്.


തെരഞ്ഞെടുപ്പ് കാലത്ത് വർഗീയ ധ്രുവീകരണത്തിന് വഴിമരുന്നിട്ട വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതിന് പിന്നിലെ യഥാർത്ഥ സൂത്രധാരന്മാരെയും ഗൂഢാലോചനയെയും പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m