കാരശ്ശേരിയിലെ സ്മൈൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആനയാംകുന്ന് നെച്ചൂളിപ്പൊയിലിലുള്ള 20 സെന്റ് സ്ഥലവും ഇരുനിലകെട്ടിടവും കാരശ്ശേരി ബാങ്ക് മുൻ പ്രസിഡന്റ് എൻ.കെ. അബ്‌ദുറഹിമാന്റെ നേതൃത്വത്തിൽ വിൽപ്പന നടത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരും ബാങ്ക് ജീവനക്കാരും ചേർന്ന് മാർച്ച് നടത്തി. കെ.പി.സി.സി. നിർവഹാക സമിതിയംഗം പി.സി. ഹബീബ് തമ്പി മാർച്ചും പ്രതിഷേധവും ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി എം.ടി. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. വി.എൻ. ജംനാസ്, ജി. അജിത്‌കുമാർ, കെ. ശ്രീനിവാസൻ, നിരൂപ് എന്നിവർ പ്രസംഗിച്ച ചടങ്ങിൽ സാദിഖ് കുറ്റിപറമ്പ്, പി. പ്രേംദാസൻ, കെ. ആബിദ്, റഷീഫ് കണിയാത്ത് ഉൾപ്പെടെയുള്ള നിരവധി പ്രാദേശിക നേതാക്കൾ നേതൃത്വം നൽകി.
അതേസമയം, സ്മൈൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഭൂമിയോ കെട്ടിടമോ വിൽക്കാനോ മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്യുവാനോ ജനറൽ ബോഡിയോ നിലവിലുള്ള ഭരണസമിതിയോ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതമായി തങ്ങൾക്കെതിരെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി പ്രസിഡൻ്റ് ജിക്കി ഉഴുന്നാലിൽ, എൻ.കെ. അബ്‌ദുറഹിമാൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















