കേരളത്തിലെ സർക്കാർ പ്രൈമറി സ്കൂളുകളിലും അങ്കണവാടികളിലും മോണ്ടിസോറി രീതി കരിക്കുലത്തിന്റെ ഭാഗമാക്കണമെന്നും ഇതിനായി പ്രീസ്കൂൾ ബില്ല് നിയമസഭയിൽ പാസാക്കണമെന്നും കോഴിക്കോട്ട് നടന്ന മോണ്ടിസോറി വിദ്യാഭ്യാസ ഉച്ചകോടി ആവശ്യപ്പെട്ടു. വേൾഡ് മോണ്ടിസോറി കൗൺസിലും ഭാരത് എജുക്കേഷൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടിയുടെ ഉദ്ഘാടനം വേൾഡ് മോണ്ടിസോറി കൗൺസിൽ എക്‌സിക്യുട്ടീവ് ഡയറക്‌ടർ നർമദാ നാരായണൻ നിർവഹിച്ചു. കരിക്കുലത്തിൽ ഈ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം വേൾഡ് മോണ്ടിസോറി കൗൺസിൽ ഭാരവാഹികളായ ഡോ. പി.കെ. നൗഷാദ്, ഷംസുദ്ദീൻ എന്നിവർ ചേർന്ന് മന്ത്രി എൻ. ഷംസുദ്ദീന് കൈമാറുകയും ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് മോണ്ട് എഡ്യൂവിനുള്ള വേൾഡ് മോണ്ടിസോറി കൗൺസിലിന്റെ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് നർമദാ നാരായണൻ ഇ. ഷംസുദ്ദീന് നൽകി. കൂടാതെ മോണ്ടിസോറി വിദ്യാഭ്യാസമേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയുണ്ടായി. കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷ കവിതാ അരുൺ മുഖ്യാതിഥിയായ ചടങ്ങിൽ ഭാരത് എജുക്കേഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയരക്ടർ ഇ. ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു. ഡോ. സി.എൻ. ബാലകൃഷ്‌ണൻ, ഡോ. കുഞ്ഞഹമ്മദ്, ഡോ. ലൈലാ, ഡോ. മുഹമ്മദ് ഷിയാസ്, നിയാസ് ചോല, അബ്ദുറഹിമാൻ വെലങ്ങര, മോണ്ടിസോറി കൗൺസിൽ ഡയറക്ടർ ഡോ. പി.കെ. നൗഷാദ്, ജെയ്‌സി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















